CinemaEntertainmentGalleryKeralaNews

“സുരേശേട്ടനും സുമലത ടീച്ചര്‍ക്കും മംഗലം”: നടന്‍ രാജേഷ് മാധവനും നടി ചിത്ര നായരും വിവാഹിതരാകുന്നു; വൈറലായി ഒരു അടിപൊളി വീഡിയോ – ഇവിടെ കാണാം.

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ നടന്‍ രാജേഷ് മാധവനും നടി ചിത്ര നായരും വിവാഹിതരാകുന്നു. സമൂഹം മാധ്യമങ്ങളിൽ പങ്കുവെച്ച സേവ് ദി ഡേറ്റ് വീഡിയോയിലൂടെ രാജേഷാണ് വിവാഹക്കാര്യം അറിയിച്ചത്. മെയ് 29നാണ് വിവാഹം. ന്നാ താന്‍ കേസ് കൊട് സിനിമയില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സുരേശന്‍ കാവുംതാഴെയും സുമലത ടീച്ചര്‍ എന്നീ കഥാപാത്രങ്ങളെ സിനിമ കണ്ട ആരും അത്ര പെട്ടന്ന് മറക്കില്ല.

കാസര്‍കോട് സ്വദേശികളാണ് ഇരുവരും. നാടക നടനായി അഭിനയ ജീവിതം ആരംഭിച്ച രാജേഷ് മാധവന്‍ പിന്നീട് ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമയില്‍ സജീവമായി. ആഷിക് അബു, ദിലീഷ് പോത്തന്‍ എന്നിവരുടെ സിനിമകളില്‍ അഭിനേതാവായും സംവിധാന സഹായിയായും പ്രവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം മികച്ച ചിത്രമായ തിങ്കളാഴ്‌ച നിശ്ചയമെന്ന സിനിമയുടെ കാസ്റ്റിംഗ് നിര്‍വ്വഹിച്ചത് രാജേഷ് മാധവനും വിനീത് വാസുദേവനും ചേര്‍ന്നാണ്. ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന സിനിമയില്‍ സഹസംവിധായകനായിരുന്നു. മഹേഷിന്റെ പ്രതികാരത്തിലെ രാജേഷിന്റെ സൈക്കിളുകാരന്‍ പയ്യന്റെ വേഷം ട്രോളുകളിലൂടെ ഇന്റര്‍നെറ്റില്‍ വൈറലാണ്. കലഹം മൂലം കാമിനിമൂലം, മിന്നല്‍മുരളി, ന്നാ താന്‍ കേസ് കൊട്, മദനോത്സവം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളാണ് രാജേഷ് കൈകാര്യം ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ന്നാ താന്‍ കേസ് കൊട് സിനിമയില്‍ ‘ ആയിരം കണ്ണുമായി’ എന്ന പാട്ട് പഠിപ്പിക്കുന്ന സുമലത ടീച്ചറായി ചിത്ര നായര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രാജേഷ് മാധവനോടൊപ്പമുള്ള ചിത്രത്തിലെ രംഗങ്ങള്‍ അത്രയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘സുരേശേട്ടന്‍ ഭയങ്കര കെയറിങ് ആണ്’ എന്ന ഡയലോഗ് വൈറലായിരുന്നു. നീലേശ്വരം കുന്നൈകൈ സ്വദേശിയായ ചിത്ര സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു. അതൊടൊപ്പം ഡാന്‍സര്‍ എന്ന നിലയിലും പരിശീലനം നേടിയിരുന്നു. കൊവിഡ് കാലത്ത് അധ്യാപന ജോലി നിര്‍ത്തിയതിന് ശേഷം ഓഡീഷനുകളില്‍ പങ്കെടുക്കുന്നതിനിടെയാണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലേക്ക് ചിത്രയ്ക്ക് വിളിയെത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button