CrimeNews

“അവൾക്ക് നിരവധി ആളുകളുമായി ബന്ധം ഉണ്ടായിരുന്നു”: സഹപാഠിയായ മുൻ കാമുകിയെ വെടി വെച്ച് കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് യുവാവ് റെക്കോർഡ് ചെയ്ത വീഡിയോ പുറത്ത്; മരണമടഞ്ഞത് ശിവ് നാടാർ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ; വീഡിയോ ഇവിടെ കാണാം.

ബി.എ. സോഷ്യോളജി വിദ്യാര്‍ത്ഥിയായിരുന്ന സ്‌നേഹാ ചൗരസ്യ എന്ന 21 കാരിയെ സഹപാഠി അനൂജ് സിംഗ് വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. രണ്ടുപേരുടേയും കോണ്‍വൊക്കേഷന്‍ ചടങ്ങ് ഈ മാസം 26 നായിരുന്നു നടക്കുന്നത്. ഇരുവരും പ്രണയത്തിലായിരുന്നെ്‌നും എന്നാല്‍ ബന്ധത്തില്‍ നിന്നും സ്‌നേഹ പിന്മാറിയതാകാം അനൂജിനെ പ്രകോപിതനാക്കിയത് എന്നും പോലീസ് പറയുന്നു.

ad 1
ad 4

പ്രതിയ്‌ക്കെതിരേ മാര്‍ച്ചില്‍ സ്‌നേഹ പരാതി നല്‍കുകയും രണ്ടുപേര്‍ക്കും കോളേജ് കൗണ്‍സിലിംഗ് നടത്തുകയും മറ്റും ചെയ്തിരുന്നു. അതേസമയം കോളേജിലെ വിവരമൊന്നും സ്‌നേഹ മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. ആത്മഹത്യയ്ക്ക് തൊട്ടുമുമ്ബ് അനൂജ് 23 മിനിറ്റ് നീളുന്ന ഒരു വീഡിയോ റെക്കോഡ് ചെയ്തിരുന്നു. താന്‍ അവളെ അപമാനിക്കുന്നു എന്നാരോപിച്ച്‌ യുവതി തനിക്കെതിരേ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയതായി അനൂജ് വീഡിയോയില്‍ പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

മാര്‍ച്ചില്‍ അനൂജിനെതിരേ കോളേജ് അധികൃതര്‍ക്ക് സ്‌നേഹ മെയില്‍ അയയ്ക്കുയും സര്‍വകലാശാല രണ്ടുപേരെയും കൗണ്‍സിലിംഗിന് വിളിക്കുകയും ചെയ്തിരുന്നതായി പോലീസ് പറയുന്നുണ്ട്.’എന്റെ ആത്മഹത്യാ കുറിപ്പ്’ എന്ന പേരില്‍ ഹോസ്റ്റല്‍ മുറിയില്‍ വെച്ച്‌ വീഡിയോ ചിത്രീകരിക്കുകയും ഗൂഗിള്‍ ഡ്രൈവില്‍ സേവ് ചെയ്യുകയും അടുത്ത സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്ത ശേഷമാണ് അനൂജ് ആത്മഹത്യ ചെയ്തത്. 23 മിനിറ്റ് നീളുന്ന വീഡിയോയില്‍ സ്‌നേഹയ്ക്ക് എതിരേ ഗുരുതരമായ ആരോപണമാണ് ഉന്നയിക്കുന്നത്. ഒപ്പം തനിക്ക് മസ്തിഷ്‌ക്കാര്‍ബുദമാണെന്നും ശസ്ത്രക്രിയ നടത്തണമെന്നും അല്ലെങ്കില്‍ രണ്ടു വര്‍ഷമേ ആയുസ്സുള്ളെന്നും പറയുന്നുണ്ട്.

ad 3

താനും സ്‌നേഹയും അടുപ്പത്തിലായിരുന്ന കാലത്ത് തന്നെ അവള്‍ക്ക് മെസ്സിലെ ജോലിക്കാരനായ അശുതോഷ് പാണ്ഡേയുമായും ബന്ധമുണ്ടായിരുന്നു എന്നും താന്‍ ഉറങ്ങുമ്ബോള്‍ അവള്‍ അശുതോഷിനെ കാണാന്‍ പോകുമായിരുന്നു എന്നും തിരികെ വരുമ്ബോള്‍ അയാളുമായുള്ള ചാറ്റും കോളുമെല്ലാം ഡിലീറ്റ് ചെയ്യും. ഒരു വര്‍ഷത്തോളം ഇത് തുടരുകയും ചെയ്തു. പല തവണ മുന്നറിയിപ്പ് നല്‍കിയതോടെ ഡിസംബര്‍ മുതല്‍ വഴക്ക് പതിവായി. പുതുവര്‍ഷാഘോഷം കഴിഞ്ഞ് തിരിച്ചുവരുമ്ബോള്‍ പുതിയ ജീവിതം തുടങ്ങാമെന്ന് പറഞ്ഞിരുന്നെങ്കിലും തിരികെ വന്നപ്പോള്‍ അവള്‍ ചോദിച്ചത് ബ്രേക്കപ്പായിരുന്നു.

ad 5

അവള്‍ക്ക് അനേകരുമായി ബന്ധം ഉണ്ടായിരുന്നപ്പോഴും താന്‍ അവളുടെ സ്‌നേഹത്തിനായി അപേക്ഷിച്ചു. എന്നാല്‍ അവള്‍ പകരം പരാതി നല്‍കുകയാണ് ചെയ്തത്. ഒരു പ്രണയത്തില്‍ നിന്നുമാണ് അവള്‍ തന്റെ ജീവിതത്തിലേക്ക് വന്നത്. ജീവിതത്തില്‍ ഒരുപാട് ദു:ഖവും ദുരന്തവും അഭിമുഖീകരിച്ച്‌ മാനസീകമായി തളര്‍ന്ന സമയത്താണ് സ്‌നേഹ തന്റെ ജീവിതത്തിലേക്ക് വന്നത്. അവള്‍ തന്റെ ജീവിതം മാറ്റി മറിച്ചു. ദേശീയ തലത്തില്‍ അത്‌ലറ്റ് ആയിരുന്ന താന്‍ നല്ലവനായിരുന്നു. ശിവ് നാഡാര്‍ ക്യാംപസില്‍ പ്രവേശനം കിട്ടുന്നത് വരെ എല്ലാം നല്ലതായിരുന്നു. കോളേജില്‍ വെച്ചാണ് സ്‌നേഹയെ ആദ്യമായി കണ്ടുമുട്ടിയതെന്നും വീഡിയോയില്‍ യുവാവ് പറഞ്ഞു.

അതേസമയം അനൂജിന്റെ കയ്യില്‍ എങ്ങിനെയാണ് തോക്ക് കിട്ടിയതെന്നും അയാള്‍ അത് കോളേജിലേക്ക് കടത്തിയത് എങ്ങിനെയാണെന്നും പോലീസ് ചോദിക്കുന്നു. ഇക്കാര്യത്തില്‍ യൂണിവേഴ്‌സിറ്റിയ്ക്ക് വീഴ്ച പറ്റിയതായും പോലീസ് ആരോപിച്ചു. യുവതി പരാതി നല്‍കിയ സാഹചര്യത്തില്‍ കൗണ്‍സിലിംഗും നടത്തിയ കോളേജ് എന്തുകൊണ്ടാണ് അനൂജിനെ നിരീക്ഷിക്കാതിരുന്നതെന്നും പോലീസ് ചോദിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button