കുഴമന്തിയില്‍ നിന്ന് പുഴുവിനെ ലഭിച്ചതായി പരാതി. പത്തനംതിട്ട അടൂര്‍ ഗാന്ധി പാര്‍ക്കിന് സമീപത്തുള്ള അറേബ്യന്‍ ഡ്രീംസ് എന്ന ഹോട്ടലിലില്‍ നിന്നാണ് പുഴുവരിച്ച നിലയിലുള്ള ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ് അന്വേഷിക്കാനെത്തിയ ആരോഗ്യവിഭാഗം പിടിച്ചെടുത്തത് പുഴുവരിക്കുന്ന മാംസങ്ങളും ഉപയോഗശൂന്യമായ പഴക്കം ചെന്ന ഭക്ഷണങ്ങളുമാണ്.

പരിശോധനയ്‌ക്കിടെ ഹോട്ടലിന് പുറകുവശത്ത് സൂക്ഷിച്ചിരുന്ന ഫ്രീസര്‍ തുറന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. ഹോട്ടലിലെത്തുന്നവര്‍ക്ക് നല്‍കാനായി സൂക്ഷിച്ച ചിക്കനിലും ഷവര്‍മയിലുമാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിയിറച്ചിയിലും മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളിലും പുഴുക്കള്‍ പെറ്റുപെരുകിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിടികൂടിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉദ്യോഗസ്ഥര്‍ പൂര്‍ണമായും നശിപ്പിച്ചു.ആരോഗ്യ ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ അടച്ചുപൂട്ടി. ഹോട്ടല്‍ ഉടമയ്‌ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക