പൊതുചടങ്ങില്‍ തന്നെ അപമാനിച്ച രാഷ്ട്രീയ പ്രവര്‍ത്തകന് അതേ വേദിയില്‍ വച്ച്‌ മറുപടി നല്‍കി നടി മഞ്ജു പത്രോസ്. പെരുമ്ബിലാവില്‍ വെച്ച്‌ നന്ന കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷ പരിപാടിയില്‍ വച്ചാണ് സംഭവമുണ്ടായത്. പരിപാടിയില്‍ പങ്കെടുത്ത സി.പി.എം തൃശൂര്‍ ജില്ല കമ്മറ്റി അംഗം ബാലാജിയായിരുന്നു വേദിയില്‍ വെച്ച്‌ സീരിയല്‍ നടിമാരെ ഒന്നടങ്കം ആക്ഷേപിച്ചത്. സീരിയില്‍ നടികള്‍ വരുന്നത് എനിക്കിഷ്‍ടമല്ല എന്നാണ് മഞ്ജു പത്രോസ് ഇരിക്കെ നേതാവ് പ്രസംഗിച്ചത്.

തുടര്‍ന്ന് സംസാരിക്കാന്‍ എഴുന്നേറ്റ മഞ്ജു നേതാവിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കുകയായിരുന്നു. അഭിനയം ഒരു തൊഴില്‍ മേഖലയാണെന്നും അവിടെ മുന്നിലെത്താന്‍ എളുപ്പമല്ല എന്നുമാണ് താരം പറഞ്ഞത്. സീരിയില്‍ നടികള്‍ വരുന്നത് എനിക്കിഷ്‍ടമല്ല. ഞാന്‍ അങ്ങനെയുള്ള പരിപാടികള്‍ കാണാറില്ല. സാറിന് ഞങ്ങളെ ഇഷ്‍ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ, അതോ സാര്‍ കാണാഞ്ഞിട്ടാണോ എന്ന് അറിയില്ല. എന്തായാലും ഇതൊരു തൊഴില്‍ മേഖലയലാണ്. അത്ര ഈസിയല്ല ഒരു മേഖലയിലും മുമ്ബില്‍ എത്താന്‍. എനിക്ക് കൃഷി ഇഷ്‍ടമല്ല. അതുകൊണ്ട് ഒരു കര്‍ഷകന്‍ വേദിയില്‍ ഇരിക്കുന്നത് ഇഷ്‍ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യം സാര്‍ ആലോചിച്ചാല്‍ കൊള്ളാം.- മഞ്ജു പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഞ്ജു പത്രോസിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. മഞ്ജു സംസാരിക്കുന്നതിന്റെ വിഡിയോ പങ്കുവച്ചുകൊണ്ടാണ് നടന്‍‌ കിഷോര്‍ സത്യ താരത്തെ പ്രശംസിച്ചത്. സ്ത്രീ ശക്തീകരണത്തിന്റെ മുഖമുദ്രയായ കുടുംബശ്രീ പരിപാടിയില്‍ വച്ചാണ് മഞ്ജുവിന് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നത് കാവ്യനീതിയാണ് എന്നാണ് കിഷോര്‍ കുറിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക