കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും നാളെ സത്യപ്രതിജ്ഞ ചെയ്യും. ആദ്യഘട്ടത്തില്‍ പതിനഞ്ചില്‍ താഴെ മന്ത്രിമാരാവും ചുമതല ഏല്‍ക്കുക. മന്ത്രിസഭയിലേക്ക് ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന ചര്‍ച്ചകള്‍ക്കായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് വീണ്ടും ദില്ലിക്ക് തിരിക്കും. മന്ത്രിസഭയില്‍ ആരൊക്കെ എന്നതില്‍ അന്തിമ തീരുമാനം എടുക്കാനാണ് ഇരുവരുടെയും യാത്ര.

കര്‍ണാടകയില്‍ രണ്ട് ഘട്ടമായിട്ടാണ് മന്ത്രിമാരെ തീരുമാനിക്കുകയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നേരത്തെ അറിയിച്ചിരുന്നു. നാളെ പന്ത്രണ്ട് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റേക്കും. ആകെ 32 ക്യാബിനറ്റ് ബര്‍ത്തുകളാണുള്ളത്. ബാക്കി എത്ര പേര്‍ വേണമെന്നും ആരൊക്കെയെന്നും തീരുമാനിച്ച്‌ ജൂണില്‍ നടക്കുന്ന ആദ്യ നിയമസഭാ യോഗത്തിന് മുന്‍പേ സത്യപ്രതിജ്ഞ നടത്തും. മുസ്ലിം, ദളിത്, എസ്ടി, വനിതാ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. ഇത് നടപ്പാക്കുമെന്ന് കെ സി വേണുഗോപാല്‍ വിശദമാക്കിയിരുന്നു. മലയാളികളായ എന്‍ എ ഹാരിസ്, യു ടി ഖാദര്‍, കെ ജെ ജോര്‍ജ് എന്നിവര്‍ക്കും സാധ്യതയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മന്ത്രിസഭയില്‍ എത്താന്‍ സാധ്യത ഉള്ളവര്‍ :

1. ജി പരമേശ്വര 2. എം ബി പാട്ടീല 3. പ്രിയങ്ക് ഖാര്‍ഗെ (മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ മകന്‍) 4. രൂപ കല ശശിധര്‍ (കെ എച്ച്‌ മുനിയപ്പയുടെ മകള്‍) 5. തന്‍വീര്‍ സേട്ട് 6. ലക്ഷ്മണ്‍ സാവധി 7. കൃഷ്ണ ബൈര ഗൗഡ 8. ബി ആര്‍ റെഡ്ഢി 9. സമീര്‍ അഹമ്മദ് ഖാന്‍10. കെ ജെ ജോര്‍ജ്11. എന്‍ എ ഹാരിസ്12. യു ടി ഖാദര്‍13. ലക്ഷ്മി ഹെബ്ബാള്‍ക്കര്‍14. ഈശ്വര്‍ ഖാന്ദ്രേ15. ദിനേശ് ഗുണ്ടുറാവു16. മധു ബംഗാരപ്പ17. സലിം അഹമ്മദ് (എംഎല്‍സി)18. എന്‍ ചെലുവരായസ്വാമി19. എസ് എസ് മല്ലികാര്‍ജുന്‍20. അജയ് സിംഗ്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക