കോട്ടയം പാമ്ബാടിയില്‍ യുവതിയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരന് ഭര്‍ത്താവിന്‍റെ മര്‍ദനം. ആക്രമണത്തില്‍ പൊലീസുകാരന് പരിക്കേറ്റു. പാമ്ബാടി പോലീസ് സ്റ്റേഷനിലെ ജിബിന്‍ ലോബോക്കാണ് പരിക്കേറ്റത്. പാമ്ബാടി നെടുങ്കുഴി സ്വദേശി സാമാണ് വീട്ടിലെത്തിയ പൊലീസുകാരെ ആക്രമിച്ചത്.

സാമിന്റെ ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ എത്തിയതായിരുന്നു പൊലീസ്. സാം മര്‍ദിക്കുന്നു എന്ന് ഭാര്യ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് അത് അന്വേഷിക്കാനാണ് ഇന്നലെ രാത്രി 10.30 ഓടെപൊലീസ് സംഘം എത്തിയത്. പൊലീസ് എത്തുമ്ബോള്‍ സാമിന്‍റെ ഭാര്യ മുറിയില്‍ പൂട്ടിയിട്ട നിലയിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസ് കതക് തുറക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രതിയുടെ പരാക്രമം. തലക്ക് പരിക്കേറ്റ ജിബിന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക