മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലു മേനോൻ. നിരവധി സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും സീരിയൽ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലെ എക്കാലത്തെയും പോപ്പുലർ ആയിട്ടുള്ള നിരവധി സീരിയലുകളിൽ താരം വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഒരുകാലത്ത് സീരിയൽ മേഖലയിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു.

ഇടക്കാലത്ത് വിവാദങ്ങളില്‍ പെട്ട് കരിയറിന് മങ്ങലേറ്റിരുന്നുവെങ്കിലും ഒരിടവേളയ്ക്ക് ശേഷം ശാലു മേനോന്‍ വീണ്ടും സജീവമായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ അഭിനയത്തിലും നൃത്തത്തിലുമെല്ലാം ശാലു സജീവമാണ്. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് ശാലു മേനോന്‍. റീലുകളും ചിത്രങ്ങളുമൊക്കെയായി സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് മുന്നില്‍ നിറഞ്ഞു നില്‍ക്കുകയാണ് ശാലു മേനോന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രമണങ്ങളും ശാലുവിന് നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ റീലിന് ലഭിക്കുന്ന കമന്റുകള്‍ ശ്രദ്ധ നേടുകയാണ്. വെള്ളച്ചാട്ടത്തിന് അരികില്‍ നിന്നുമുള്ള തന്റെ മനോഹരമായൊരു വീഡിയോയാണ് ശാലു പങ്കുവച്ചിരിക്കുന്നത്. അതിന് ചിലര്‍ അശ്ലീല കമന്റുകളുമായി എത്തുകയായിരുന്നു. എന്നാല്‍ കമന്റുകള്‍ കേട്ട് മിണ്ടാതിരിക്കാന്‍ ശാലു തയ്യാറായില്ല. ചുട്ടമറുപടികള്‍ തന്നെ താരം നല്‍കുന്നുണ്ട്.

കുന്തമുന പോലെ കൂര്‍ത്ത് നില്‍ക്കുന്നു എന്നായിരുന്നു ഒരാളുടെ അശ്ലീല കമന്റ്. ആണോ, തന്റെ വീട്ടുകാരുടെ അത്രയും വരുമോ എന്നായിരുന്നു അതിന് ശാലു മേനോന്‍ നല്‍കിയ വായടപ്പിക്കുന്ന മറുപടി. എന്നാല്‍ ഇയാള്‍ വീണ്ടും കമന്റുമായി എത്തി. ഇല്ല, ചേച്ചിടെ തട്ട് താണു തന്നെ ഇരിക്കുമെന്നായിരുന്നു കമന്റ്. വന്നു തട്ടിലിരുത്തി നോക്കിയ പോലെ എന്ന് ശാലു മറുപടി നല്‍കി. ചേച്ചീടെ പഴയ വീഡിയോയില്‍ ഉള്ള അതേ പോലെ തന്നെ എന്നായിരുന്നു മറ്റൊരു കമന്റ്. വീഡിയോ കണ്ടപ്പോളേ താന്‍ അങ്ങ് ഉറപ്പിച്ചോ എന്നായിരുന്നു അയാള്‍ക്ക് ശാലു നല്‍കിയ മറുപടി.

ഇത് സില്‍മാ നടിയാണോ എന്ന് ചോദിച്ചയാളോട് അല്ലാ സാധാരണക്കാരിയാ എന്നാണ് ശാലു പറയുന്നത്. ആരാ പിടിക്കാറ്? നല്ലോണം കൂര്‍ത്തിട്ടുണ്ടല്ലോ എന്നൊരാള്‍ ചോദിച്ചപ്പോള്‍ നമ്ബര്‍ തന്നേരെ കോണ്ടാക്‌ട് ചെയ്യാന്‍ പറയാം ഞാന്‍ എന്ന് മറുപടി നല്‍കി അയാളുടെ കരണത്തടിക്കുന്നുണ്ട് ശാലു. ഇതെങ്ങനെ പണിതെടുത്തു. കൂര്‍പ്പിച്ചെടുക്കാന്‍ ഏത് ബ്രാന്‍ഡ് ആണ് എന്നായിരുന്നു മറ്റൊരു കമന്റ്. തച്ചനെ പറഞ്ഞു തന്നാല്‍ നേരിട്ടു ചോദിച്ചാ മതിയല്ലോ. കോണ്ടാക്‌ട് നമ്ബര്‍ ഇട്ടേരെ. ഞാന്‍ കോണ്ടാക്‌ട് ചെയ്യാന്‍ പറയാം എന്നാണ് ഇയാള്‍ക്ക് ശാലു നല്‍കിയ മറുപടി.

ഒന്ന് വന്നു കെട്ടിപ്പിടിച്ചാല്‍ രണ്ടും നെഞ്ചിലേക്ക് കുത്തി ഇറങ്ങുമല്ലോ എന്നായിരുന്നു മറ്റൊരു അശ്ലീല കമന്റ്. അതിന് തന്റെ വീട്ടില്‍ പോയി കെട്ടിപ്പിടിച്ചാല്‍ മതി. ഇങ്ങോട്ട് വരണ്ട എന്നാണ് അയാള്‍ക്ക് ശാലു നല്‍കിയ മറുപടി. താരത്തിന്റെ മറുപടികള്‍ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്. ഇത്തരക്കാരെ ഇങ്ങനെ തന്നെ നേരിടണമെന്നും മിണ്ടാതിരുന്നാല്‍ പോരെന്നുമാണ് താരത്തിന് പിന്തുണയുമായി എത്തുന്നവര്‍ പറയുന്നത്. താരത്തിന്റെ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക