ആലപ്പുഴയില്‍ 14കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി 40കാരി പീഡിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. വീട്ടിലെ പൈപ്പ് ശരിയാക്കാന്‍ എന്ന് പറഞ്ഞ് കുട്ടിയെ സ്ത്രീ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

വീട്ടിലേക്ക് എത്തിയ ഒമ്പതാം ക്ലാസുകാരനെ ഈ സ്ത്രീ ബാത്റൂമിൽ എത്തിച്ചാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇക്കാര്യം കുട്ടി വീട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കായംകുളം പൊലീസ് സ്ത്രീക്കെതിരെ കേസെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക