പൊതുവെ ശാന്തശീലരായ മൃഗമാണ് ആമകളെന്ന് നാം പറയാറുണ്ട്. ഇഴഞ്ഞുമാത്രം നടക്കുന്ന ഇവ ആരെയും ആക്രമിച്ചതായി നമ്മുടെ അറിവിലുണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെയാണ് ആമയ്‌ക്ക് വെള്ളം കൊടുക്കുന്ന ഒരു സാധാരണ വീഡിയോ ലക്ഷക്കണക്കിനാളുകളിലേക്ക് എത്താന്‍ കാരണവും.

ദാഹിച്ചിരിക്കുന്ന ആമയ്‌ക്ക് ഒരു യുവതി വെള്ളം കൊടുക്കുന്ന വീഡിയോ ആണിത്. ട്രാന്‍സ്‌പെരന്റായ ഒരു കുപ്പിയില്‍ നിറയെ വെള്ളമെടുത്താണ് യുവതി ആമയുടെ വായിലേക്ക് വെള്ളമൊഴിക്കുന്നത്. ദാഹിച്ചുവലഞ്ഞിരിക്കുകയാണ് ആമയെന്ന് വീഡിയോയുടെ തുടക്കത്തിലെ കാഴ്ചക്കാര്‍ക്ക് മനസിലാകും. ശാന്തനായ ആമ വെള്ളം കുടിക്കുകയും ചെയ്തു. യുവതിക്കും ആമയ്‌ക്കും ഇടയില്‍ ഒരു ഫെന്‍സ് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ അതിന്റെ അഴികള്‍ക്ക് ഇടയിലൂടെയാണ് യുവതി വെള്ളം നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നോക്കൂ, ആമയ്‌ക്ക് എന്തൊരു ദാഹമാണെന്ന് യുവതി വീഡിയോയില്‍ പറയുന്നുമുണ്ട്. കുറച്ചു സെക്കന്‍ഡുകള്‍ കഴിഞ്ഞപ്പോള്‍ യുവതി വെള്ളം കൊടുക്കുന്നത് താത്കാലികമായി നിര്‍ത്തി. ശേഷം വീണ്ടും ആമയുടെ മുഖത്തേക്ക് വെള്ളമൊഴിച്ചു. ഇതോടെ തന്റെ വായ വലുതായി പിളര്‍ത്തിയ ആമ യുവതിയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ആമയ്‌ക്കും യുവതിക്കും ഇടയില്‍ ഫെന്‍സ് ഉണ്ടായിരുന്നതിനാല്‍ യുവതി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ആമയെ പോലെ ശാന്തമായ, വലിപ്പത്തില്‍ ചെറുതുമായ ഒരു മൃഗം ഇത്തരത്തില്‍ അക്രമ സ്വഭാവം കാണിക്കുന്നത് കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവമായിരുന്നു. ഇതിനോടകം നാല് ദശലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. 39,000 ലൈക്കുകളും വീഡിയോ നേടി. ട്വിറ്ററില്‍ സ്‌ട്രോങ്ങസ്റ്റ് മീഡിയ ഓണ്‍ലൈന്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യമായാണ് ഒരു ആമ ഇത്തരത്തില്‍ പേടിപ്പിക്കുന്നത് കാണുന്നതെന്നാണ് പലരുടെയും പ്രതികരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക