ജനങ്ങളുടെ സൗകര്യാര്‍ഥം സര്‍ക്കാര്‍ നിരവധി വെബ്സൈറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്, അതിന്റെ സഹായത്തോടെ വീട്ടിലിരുന്ന് തന്നെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനാവും. ഒരു ഓഫീസും ചുറ്റിക്കറങ്ങാതെ വീട്ടിലിരുന്ന് 13000 ലധികം സര്‍ക്കാര്‍ സേവനങ്ങള്‍ നേടാന്‍ കഴിയുന്ന ഒരു സര്‍ക്കാര്‍ വെബ്സൈറ്റുണ്ട്. അതിനെ കുറിച്ച്‌ പലര്‍ക്കും ധാരണയില്ല.

13000-ലധികം സേവനങ്ങള്‍: പോര്‍ട്ടലിന്റെ പേര് http://services.india.gov.in എന്നാണ്. ഇവിടെ ഏതൊരു പൗരനും 13,350 സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ആധാര്‍ – പാന്‍ കാര്‍ഡ് ലിങ്ക്, സര്‍ക്കാര്‍ ലേലത്തില്‍ പങ്കെടുക്കാന്‍, നികുതി വിഷയങ്ങള്‍, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങി എന്ത് കാര്യങ്ങളും ഈ വെബ്‌സൈറ്റിലൂടെ വേഗത്തില്‍ നടക്കും, ഇതിനായി ഒരു സര്‍ക്കാര്‍ ഓഫീസും സന്ദര്‍ശിക്കേണ്ടതില്ലെന്നാണ് പ്രധാന നേട്ടം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ധനമന്ത്രാലയത്തിന്റെ 121 സേവനങ്ങള്‍, പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന്റെ 100 സേവനങ്ങള്‍, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ 72 സേവനങ്ങള്‍, പബ്ലിക് ഗ്രീവന്‍സ് ആന്‍ഡ് പെന്‍ഷന്‍ മന്ത്രാലയത്തിന്റെ 60 സേവനങ്ങള്‍, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 46 സേവനങ്ങള്‍, ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ 39 സേവനങ്ങള്‍, വിദേശകാര്യ മന്ത്രാലയത്തിന്റെ 38 സേവനങ്ങള്‍ എന്നിങ്ങനെ വിവിധ സേവനങ്ങള്‍ ലഭ്യമാണ്. അതില്‍ നിങ്ങള്‍ക്ക് വേണ്ട സേവനം തിരഞ്ഞെടുത്ത് പ്രയോജനപ്പെടുത്താം.

എങ്ങനെ അപേക്ഷിക്കാം: ആദ്യം http://services.india.gov.in എന്ന പോര്‍ട്ടല്‍ തുറക്കുക. അതിനുശേഷം വലതുവശത്തുള്ള ‘All Category’ ക്ലിക്ക് ചെയ്യുക. ഉദാഹരണത്തിന്, പാസ്പോര്‍ട്ടിന് അപേക്ഷിക്കുകയാണെങ്കില്‍ ‘Visa and Passport’ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് Apply Online Passport തിരഞ്ഞെടുക്കുക. ക്ലിക്ക് ചെയ്താലുടന്‍ പാസ്‌പോര്‍ട്ട് സേവയുടെ പോര്‍ട്ടലില്‍ എത്തും. തുടര്‍ന്ന് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനാവും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക