കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിയ്ക്കുകയാണ്. ഇപ്പോഴിതാ പ്രചാരണത്തിന് ബെംഗളൂരുവിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഡെലിവറി ബോയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന വിഡിയോ ആണ് വൈറലാകുന്നത്. ഡെലിവറി ബോയിയുടെ സ്‌കൂട്ടറില്‍ രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുല്‍ ബെംഗളൂരുവിലെ ഹോട്ടലില്‍ എത്തിയത്. ഹെല്‍മറ്റ് ധരിച്ച്‌, സ്കൂട്ടറിന്റെ പിന്‍സീറ്റിലിരുന്ന് രാഹുല്‍ ഗാന്ധി സഞ്ചരിക്കുന്നതാണ് വിഡിയോയിലുള്ളത്.

നിയമസഭാ തിരഞ്ഞെടുപ്പിനു മൂന്നു ദിവസം മാത്രം ബാക്കിനില്‍ക്കെ, കര്‍ണാടകയില്‍ എല്ലാ പാര്‍ട്ടികളുടെയും പ്രചാരണം അവസാന ഘട്ടത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച നഗരത്തില്‍ മെഗാ റോഡ്‌ ഷോ നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റോഡിന്റെ ഇരുവശങ്ങളിലും അണിനിരന്ന ആവേശഭരിതരായ ജനക്കൂട്ടത്തെ അദ്ദേഹം അഭിവാദ്യം ചെയ്തു. ശനിയാഴ്ച അദ്ദേഹം നഗരത്തില്‍ ഏകദേശം 13 മണ്ഡലങ്ങളിലൂടെ 26 കിലോമീറ്റര്‍ റോഡ് ഷോ നടത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക