ആലപ്പുഴ: ഗുരുതരമായ പരാതിയുമായി ഭാര്യ രംഗത്തെത്തിയതോടെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റെ അഡ്വ. ബിപിന്‍ സി ബാബുവിനെ സിപിഎം സസ്പെന്‍ഡ് ചെയ്തു. ഭാര്യയുടെ ഗാര്‍ഹിക പീഡന പരാതിയില്‍ ബിപിനെ പാര്‍ട്ടിയില്‍നിന്ന് ആറു മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്.മര്‍ദനം, പരസ്ത്രീ ബന്ധം, ആഭിചാര ക്രിയകള്‍ നടത്തല്‍ എന്നിങ്ങനെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ബിപിന് എതിരെ ഭാര്യ ഉന്നയിച്ചത്.

പാര്‍ട്ടി ഈ വിഷയം തുടക്കത്തില്‍ ഗൌരവമായി എടുത്തില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിര്‍ദ്ദേശ പ്രകാരമാണ് സിപിഎം കായംകുളം ഏരിയ കമ്മിറ്റി യോഗം ചേര്‍ന്ന് ബിപിന്‍ സി ബാബുവിനെ സസ്പെന്‍ഡ് ചെയ്തത്. ഗാര്‍ഹികപീഡന പരാതിയില്‍ യഥാസമയം ഇടപെടാതിരുന്നതിന് ആലപ്പുഴ ജില്ലാ നേതൃത്വത്തെ എം വി ഗോവിന്ദന്‍ രൂക്ഷമായി വിമര്‍ശിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്ന് മാസം മുമ്ബാണ് ബിപിന്‍ സി ബാബുവിനെതിരെ ഭാര്യ മിനിസ പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് പരാതി നല്‍കിയത്. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മര്‍ദ്ദിച്ചതായി ബിപിന്‍റെ ഭാര്യ നല്‍കിയ പരാതിയിലുണ്ട്.ബിപിന്‍ സി ബാബുവിന്റെ ഭാര്യ മിനിസ ജബ്ബാര്‍ ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും സിപിഎം കായംകുളം കരീലകുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗവുമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക