ക്രിക്കറ്റ് മത്സരത്തിലെ ഒരോവറില്‍ പരമാവധി പിറവിയെടുക്കാവുന്ന റണ്‍സെത്രയാണ്? ഓവറിലെ മുഴുവന്‍ പന്തുകളും സിക്‌സര്‍ പറത്തിയാല്‍ പിറവിയെടുക്കുന്ന 36 റണ്‍സാണ് ഒരു ക്രിക്കറ്റ് മത്സരത്തിലെ ഒരോവറില്‍ പിറവിയെടുക്കാവുന്ന പരമാവധി റണ്‍സ്.

ഏകദിന ക്രിക്കറ്റില്‍ രണ്ട് തവണ ഒരോവറിലെ മുഴുവന്‍ പന്തുകളും സിക്‌സറായിട്ടുണ്ട്. 2006 ല്‍ നെതര്‍ലാന്റ്‌സിനെതിരെ ഹെര്‍ഷല്‍ ഗിബ്‌സും 2021 ല്‍ പപ്പുവ ന്യൂഗിനിയക്കെതിരെ അമേരിക്കയുടെ ജസ്‌കരന്‍ മല്‍ഹോത്രയുമാണ് കൂറ്റനടികളുമായി കളംനിറഞ്ഞത്.ടി 20 ക്രിക്കറ്റിലും ഒരോവറിലെ മുഴുവന്‍ പന്തുകളും അതിര്‍ത്തിക്ക് മുകളിലൂടെ പറന്നിട്ടുണ്ട്. 2007ല്‍ ഇംഗ്ലണ്ടിനെതിരെ യുവരാജ് സിങ്ങും 2021ല്‍ ശ്രീലങ്കക്കെതിരെ കീറോണ്‍ പൊള്ളാര്‍ഡുമാണ് ഈ അപൂര്‍വ റെക്കോര്‍ഡ് കുറിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഒരു മത്സരത്തിലെ ഒരോവറില്‍ 46 റണ്‍സ് പിറവിയെടുത്താല്‍ എങ്ങനെയുണ്ടാവും. അങ്ങനെയൊരു മത്സരം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.കുവൈത്തില്‍ വച്ച്‌ നടന്ന കെ.സി.സി ഫ്രണ്ട്‌സ് മൊബൈല്‍ ടി20 ചാമ്ബ്യന്‍സ് ട്രോഫിയിലാണ് ഈ അപൂര്‍വ റെക്കോര്‍ഡ് പിറവിയെടുത്തത്. ഒരോവറില്‍ രണ്ട് നോബോള്‍ എറിഞ്ഞ ഹര്‍മന്‍ എന്ന ബോളറെ ക്രീസിലുണ്ടായിരുന്ന ബാറ്റര്‍ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഓവറില്‍ ആറ് സിക്‌സുകളും രണ്ട് ഫോറുകളും രണ്ട് നോബോളുകളുമാണ് പിറവിയെടുത്തത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക