ട്രാന്‍സ്മാന്‍ ബോഡി ബിൽഡർ പ്രവീണ്‍ നാഥ് ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ വച്ച്‌ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. മിസ്റ്റര്‍ കേരള ട്രാന്‍സ്മാന്‍ എന്ന രീതിയില്‍ സുപരിചിതനാണ് പ്രവീണ്‍.

കേരളത്തിലെ ആദ്യ ട്രാന്‍സ് ബോഡി ബില്‍ഡറാണ് പ്രവീണ്‍. പ്രവീണ്‍ നാഥും രിഷാന ഐഷുവും പ്രണയ ദിനത്തില്‍ വിവാഹിതരായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുവരും പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. പ്രവീണ്‍ തന്നെ ഈ വാര്‍ത്തകള്‍ നിഷേധിച്ച്‌ ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. പാലക്കാട് നെന്മാറയാണ് പ്രവീണിന്‍റെ സ്വദേശം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രവീണിന്‍റെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റ്:

ഞാനും എന്റെ ഭാര്യയും ബന്ധം വേര്‍പിരിഞ്ഞു എന്ന ഓണ്‍ലൈന്‍ ന്യൂസുകള്‍ ഒരുപാട് പ്രചരിക്കുന്നുണ്ട്. ഞങ്ങള്‍ തമ്മില്‍ ബന്ധം വേര്‍പിരിഞ്ഞിട്ടില്ല. ഞങ്ങള്‍ ഒരുമിച്ച്‌ തന്നെ ആണ് താമസിക്കുന്നത്. ഞാന്‍ അങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതും ഒരു മണിക്കൂറിനുള്ളില്‍ ഡിലീറ്റ് ചെയ്തതാണ് (ചില പ്രതേക സാഹചര്യത്തില്‍ അങ്ങനെ എഴുതേണ്ടി വന്നു.. അത് തീര്‍ത്തും വ്യക്തിപരമാണ് ).ഇത്രക്കും കൊട്ടിആഘോഷിക്കാന്‍ എന്താണ് ഉള്ളത് എന്നറിയില്ല. എന്തായാലും ഇനി ഞങ്ങള്‍ തമ്മില്‍ ബന്ധം വേര്‍പിരിഞ്ഞു എന്ന ന്യൂസ്‌ പ്രചരിപ്പിക്കരുത്….. ഞങ്ങള്‍ നല്ല രീതിക്ക് ജീവിച്ചു പൊക്കോട്ടെ…

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക