റോഡപകടങ്ങള്‍ നമ്മുടെ നാട്ടില്‍ സാധാരണമാണ്. അതിനാല്‍ തന്നെ റോഡപകടങ്ങള്‍ നമ്മെ സംബന്ധിച്ചിടത്തോളം ഒരു വാര്‍ത്തയല്ല. മുബൈ-പൂനെ എക്‌സ്പ്രസ് വേയില്‍ പായുകയായിരുന്ന ഒരു ട്രക്കിന്‍റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് പത്തിലധികം വാഹനങ്ങളില്‍ ഇടിച്ചു. സംഭവത്തില്‍ 6 പേര്‍ക്ക് പരിക്കേറ്റു. റായ്ഗഡ് ജില്ലയിലെ ഖോപോളിക്ക് സമീപം മുംബൈ-പൂനെ എക്‌സ്‌പ്രസ് വേയിലാണ് 12 വാഹനങ്ങള്‍ ഒരു ട്രക്ക് നിയന്ത്രണം വിട്ടതോടെ അപകടത്തില്‍പ്പെട്ടത്…!

പൂനെയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ട്രക്ക് ബ്രേക്ക് തകരാറ് മൂലം നിയന്ത്രണം വിട്ട് 12 വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. അതേസമയം, ബോര്‍ഗാട്ടില്‍ നിന്ന് കുതിച്ചെത്തിയ പോലീസ് സംഘം ഉച്ചയോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും കേടായ വാഹനങ്ങള്‍ പാതയില്‍ നിന്ന് നീക്കം ചെയ്യുകയും മുംബൈയിലേക്കുള്ള സാധാരണ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുംബൈ-പുണെ എക്‌സ്പ്രസ് വേ അപകടത്തിന് ശേഷമുള്ള ദൃശ്യങ്ങള്‍ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക