കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങള്‍ ചോദിക്കാനിരിക്കുന്ന ഡിവൈഎഫ്‌ഐയുടെ ആദ്യ ശ്രമം തന്നെ പാളി. പ്രധാനമന്ത്രിയോട് ചോദിക്കാനിരുന്ന 100 ചോദ്യങ്ങളില്‍ ആദ്യ 10 എണ്ണം ശംഖുമുഖത്ത് നടന്ന ഡിവൈഎഫ്‌ഐ യുവസംഗമ പരിപാടിയില്‍ ചോദിക്കാനായിരുന്നു തീരുമാനം. പരിപാടിക്കെത്തിയവര്‍ക്ക് ഡിവൈഎഫ്‌ഐ ചോദ്യങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു.

എന്നാല്‍ ഇ പി ജയരാജന്റെ പ്രസംഗം കഴിഞ്ഞതോടെ ചോദ്യം ചോദിക്കാനായി ഏല്‍പ്പിച്ച പ്രവര്‍ത്തകരെല്ലാം സ്ഥലംവിട്ടു. ഇതോടെ ചോദ്യങ്ങള്‍ ചോദിക്കാതെ പരിപാടി അവസാനിച്ചു.അതേസമയം, പ്രധാനമന്ത്രി പങ്കെടുക്കുന്ന കൊച്ചിയിലെ യുവം പരിപാടിക്കെതിരെയാണ് ഡിവൈഎഫ്‌ഐ യുവസംഗമ പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങളുമായിട്ടാണ് ഡിവൈഎഫ്‌ഐ പരിപാടി. മന്‍കി ബാത്ത് മാത്രം നടത്തുന്ന പ്രധാനമന്ത്രി തിരിച്ചുള്ള ചോദ്യങ്ങള്‍ കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് യങ് ഇന്ത്യ ക്യാംപയിന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൊഴിലില്ലായ്മ, കാര്‍ഷിക നിയമങ്ങള്‍, വിലക്കയറ്റം, സ്വകാര്യവല്‍ക്കരണം തുടങ്ങി വിവിധ വിഷയങ്ങളിലൂന്നിയുള്ള ചോദ്യങ്ങളാണ് പ്രധാനമന്ത്രിയോട് ഉയര്‍ത്തുന്നത്. കൊല്ലത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും തിരുവനന്തപുരത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനുമാണ് ഉദ്ഘാടനം ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക