വ്യക്തികളുടെ സ്മാരകങ്ങൾ അവരെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളാണ്. പക്ഷേ പാലായിൽ കെഎം മാണിയുടെ സ്മാരകങ്ങൾ പലപ്പോഴും അദ്ദേഹത്തോടുള്ള അവഹേളനമായി മാറുകയാണ്. ഇത്തരത്തിൽ സ്മാരകങ്ങൾ അവഹേളന ചിഹ്നങ്ങൾ ആക്കി തീർക്കുന്നത് അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിക്കാരും അവരുടെ “രാജാവിനെക്കാൾ വലിയ രാജഭക്തിയുമാണ്”. പാലാ ജനറൽ ഹോസ്പിറ്റൽ കെഎം മാണി മെമ്മോറിയൽ ജനറൽ ഹോസ്പിറ്റലായി നാമകരണം ചെയ്തിരുന്നു. ഇത് സൂചിപ്പിക്കുന്ന നിരവധി ബോർഡുകളും അവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ പല ബോർഡുകളും ഇപ്പോൾ നഗരത്തിലെ സംസാരവിഷയമായി മാറുകയാണ്.

കെഎം മാണി എന്ന പേര് വലിയ അക്ഷരങ്ങളിൽ എഴുതുകയും, ജനറൽ ഹോസ്പിറ്റൽ എന്നത് കണ്ണിൽപ്പെടാത്ത വലിപ്പത്തിൽ തീരെ ചെറിയ അക്ഷരങ്ങളിൽ അതേ ബോർഡിൽ തന്നെ എഴുതി ചേർക്കുകയും ചെയ്തിരിക്കുന്നത് കൊണ്ടാണ് ഈ ബോർഡുകൾ പലപ്പോഴും കെഎം മാണിയെ തന്നെ പരിഹസിക്കുന്ന വിഷയമായി ഉയർന്നു വരുന്നത്. പലവട്ടം വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിട്ടും ഈ തെറ്റ് തിരുത്താതെ വീണ്ടും ഇത് ആവർത്തിക്കുന്ന പ്രവണതയാണ് കാണുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏറ്റവും പുതുതായി സ്ഥാപിച്ച ലൈറ്റ് ബോർഡാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. കെഎം മാണി സ്മാരക ഗവ. ജനറൽ ഹോസ്പിറ്റൽ എന്ന് ആലേഖനം ചെയ്തിരിക്കുന്ന ലൈറ്റ് ബോർഡിൽ കെഎം മാണിയുടെ ഫോട്ടോയും ചേർത്തിട്ടുണ്ട്. എന്നാൽ ഈ ബോർഡിൽ ലൈറ്റുകൾ പ്രകാശിക്കുന്നത് കെഎം മാണിയുടെ ഫോട്ടോയ്ക്കും കെഎം മാണിയുടെ പേരിനും മാത്രമാണ്. അതായത് ആശുപത്രിയുടെ ബോർഡിൽ ആശുപത്രിയുടെ പേര് ലൈറ്റ് നൽകാതെ ചേർത്തിരിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക