കൊച്ചി: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന് ഫോണില്‍ വധഭീഷണി. യു.എ.ഇ നമ്ബറില്‍ നിന്ന് ഇന്നലെ രാവിലെ 11.28 ഓടെയാണ് ഭീഷണി കാള്‍ എത്തിയത്. സംസാരം നാല് മിനിറ്റോളം നീണ്ടുനിന്നു. അടുത്തിടെ പുറത്തിറങ്ങിയ തന്റെ പുസ്തകത്തിന്റെ പേരില്‍ മലയാളിയാണ് കൊല്ലുമെന്ന് ഭീഷണി മുഴക്കിയതെന്ന് കെ.എസ്. രാധാകൃഷ്ണന്‍ കേരളകൗമുദിയോട് പറഞ്ഞു. മോശം വാക്കുകളുപയോഗിച്ച്‌ സംസാരിച്ചയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. 11.32നും 12.14നും ഇതേ നമ്ബരില്‍നിന്നും വീണ്ടും ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഇ-മെയിലിലൂടെ പരാതി നല്‍കി.

മഹാരാജാസ് കോളേജ് അദ്ധ്യാപകനായിരിക്കുമ്ബോഴും കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലറായിരിക്കുമ്ബോഴും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക