താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി പരപ്പന്‍പൊയില്‍ കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ശാഫിയെ കര്‍ണാടകയില്‍ നിന്ന് കണ്ടെത്തി. ഏപ്രില്‍ ഏഴിനാണ് ശാഫിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. കാണാതായി പതിനൊന്നാം ദിവസമാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.

ശാഫിയെ വൈകിട്ടോടെ പൊലീസ് സംഘം താമരശ്ശേരിയിലെത്തിക്കുമെന്നാണ് സൂചന. പൊലീസ് പറയുന്നത്: രാത്രി ആയുധങ്ങളുമായി വീട്ടിലെത്തിയ സംഘമാണ് ശാഫിയെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയത്. ആരാണ് തട്ടിക്കൊണ്ടുപോയത് എന്നത് സംബന്ധിച്ച്‌ ഇതുവരെ വ്യക്തത വന്നിട്ടില്ല. ശാഫിക്കൊപ്പമുണ്ടായിരുന്ന ഭാര്യയെ അന്നുരാത്രി റോഡില്‍ ഇറക്കിവിട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശാഫിയുടെ ഫോണ്‍ കരിപ്പൂരിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച കാറും കണ്ടെത്തിയിരുന്നു. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മൂന്ന് കര്‍ണാടക സ്വദേശികളടക്കം നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ കാസര്‍കോട് സ്വദേശിയാണ്.

നേരത്തേ ശാഫിയുടെ വീഡിയോ സന്ദേശങ്ങളും പുറത്തുവന്നിരുന്നു. സ്വര്‍ണക്കടത്ത് സംഘമാണു സംഭവത്തിന് പിന്നിലെന്നും, സഊദി രാജകുടുംബത്തില്‍ നിന്ന് കവര്‍ച ചെയ്ത 325 കിലോ സ്വര്‍ണത്തിന്റെ വിലയായ 80 കോടി രൂപയില്‍ സംഘത്തിന്റെ വിഹിതമായ 20 കോടി ആവശ്യപ്പെട്ടാണ് തന്നെ തട്ടിക്കൊണ്ടു പോയതെന്നും വീഡിയോയില്‍ വ്യക്തമാക്കിയ ശാഫി, എല്ലാറ്റിനും പിന്നില്‍ സഹോദരന്‍ നൗഫല്‍ ആണെന്നും ആരോപിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക