അമേരിക്കയിൽ വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കേസിൽ ആറ് അധ്യാപികമാർ അറസ്റ്റിൽ. രണ്ടുദിവസത്തിനിടെയാണ് അറസ്റ്റ്. വിദ്യാർത്ഥികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ആറോളം കേസുകൾ പുറത്തുവന്നത്.ഡാൻവില്ലിലെ എലൻ ഷെൽ (38) എന്ന യുവതിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി. 16 വയസുള്ള രണ്ട് ആൺകുട്ടികളുമായി എല ഷെൽ മൂന്ന് തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. വുഡ്‌ലോൺ എലിമെന്ററി സ്‌കൂളിൽ അധ്യാപക സഹായിയായി ജോലി ചെയ്യുകയായിരുന്നു ഷെൽ.

അർക്കൻസാസ് അധ്യാപിക ഹെതർ ഹെയർ ഒരു കൗമാര വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നതാണ് കേസ്. ഒക്‌ലഹോമയിൽ നിന്നുള്ള 26 കാരിയായ എമിലി ഹാങ്കോക്കും ഒരു വിദ്യാർത്ഥിയുമായുള്ള ബന്ധത്തെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ അറസ്റ്റിലായി. 15 വയസ്സുള്ള ഒരു വിദ്യാർത്ഥിയുമായി അനുചിതമായ ബന്ധം തുടർന്നതിന് ലിങ്കണ് സിറ്റിയിലെ ഒരു പകരക്കാരിയായ അധ്യാപികയ്ക്ക് എതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അയോവയിലെ ഡെസ് മോയിൻസിലെ ഒരു കാത്തലിക് ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ക്രിസ്റ്റൻ ഗാന്റിനെ (36) കൗമാരക്കാരിയായ വിദ്യാർത്ഥിയുമായി അഞ്ച് തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ജെയിംസ് മാഡിസൻ ഹൈസ്‌കൂളിലെ അധ്യാപികയായ അല്ലീ ഖേരദ്മണ്ടും (33) ഒരു വിദ്യാർത്ഥിനിയെ മാസങ്ങളോളം ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. നോർത്താംപ്റ്റൺ ഏരിയ ഹൈസ്‌കൂളിൽ അത്ലീറ്റായ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി പൊലീസ് കണ്ടെത്തിയതിനെ തുടർന്നാണ് 26 കാരിയായ ഹന്ന മാർട്ട് പിടിയിലായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക