സമീപഭാവിയില്‍ മനുഷ്യന്‍ മരണത്തെ കീഴടക്കുമെന്നു പ്രവചനം. എട്ടു വര്‍ഷത്തിനുളളില്‍ അതു സംഭവിക്കുമെന്നാണ് ഗൂഗിള്‍ മുന്‍ എന്‍ജിനീയര്‍ റേ കര്‍സ് വെയിലിന്റെ പ്രവചനം. നേരത്തെയും റേ പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. അവയില്‍ ഭൂരിഭാഗവും യാഥാര്‍ത്ഥ്യമായിരുന്നു. 147 പ്രവചനങ്ങള്‍ നടത്തിയതില്‍ 86 ശതമാനവും സംഭവിച്ചിരുന്നു. അതിനാല്‍, റേയുടെ പുതിയ പ്രവചനത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

യൂട്യൂബ് ചാനലായ അഗാഡിയോവിനു നല്‍കിയ അഭിമുഖത്തിലാണ് റേയുടെ വെളിപ്പെടുത്തലുകള്‍. ജനറ്റിക്‌സ്, നാനോ സാങ്കേതിക വിദ്യ, റോബോട്ടിക്‌സ് എന്നിവയുടെ വളര്‍ച്ചയുടെ ഫലമായി പ്രായമാകുന്നത് തടയാന്‍ വേണ്ട നാനോബോട്ടുകളെ കണ്ടെത്തുമെന്നാണ് റേ പറഞ്ഞത്. 2030 ആകുമ്ബോഴേക്കും അര്‍ബുദം പോലുള്ള രോഗങ്ങളെ ഫലപ്രദമായി തടയാന്‍ ഈ സാങ്കേതികവിദ്യകള്‍ കൊണ്ട് സാധിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏകദേശം 50-100എംഎം വലുപ്പമുള്ള വളരെ വലുപ്പം കുറഞ്ഞ റോബോട്ടുകളാണ് നാനോബോട്ടുകള്‍. ഇപ്പോള്‍ ഇവയെ ഡിഎന്‍എ പഠനത്തിനും സെല്‍ ഇമേജിങ് വസ്തുക്കളുടെ കാര്യത്തിലും സെല്‍-സ്പെസിഫിക് ഡെലിവറി സംവിധാനമായും ഉപയോഗിക്കുന്നുണ്ട്. മനുഷ്യര്‍ക്ക് എന്തും കഴിക്കാനും എന്നാല്‍ മെലിഞ്ഞും ഊര്‍ജ്ജസ്വലതയോടെയും ഇരിക്കാനും സഹായിക്കാന്‍ നാനോടെക്നോളജിക്കു സാധിക്കുമെന്നും അദ്ദേഹം പറയുന്നു. ദഹനവ്യൂഹത്തിലും രക്തവാഹിനികളിലും പ്രവര്‍ത്തിപ്പിക്കുന്ന നാനോബോട്ടുകള്‍ക്ക് ആവശ്യമുള്ള പോഷകാംശം കൃത്യതയോടെ വലിച്ചെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.മനുഷ്യ ശരീരത്തിന് പ്രായമാകുമ്ബോള്‍ കോശങ്ങള്‍ക്കും ക്ഷയം സംഭവിക്കാം. അതുമൂലം ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ശരീരത്തില്‍ കടന്നുകൂടും.

എന്നാല്‍, ഇങ്ങനെ വരുന്ന പ്രശ്നങ്ങള്‍ റിപ്പെയര്‍ ചെയ്യാന്‍ നാനോബോട്ടുകള്‍ക്ക് സാധിക്കുമെന്നും റേ പറയുന്നു. അങ്ങനെ ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാനും നാനോബോട്ടുകള്‍ക്കു സാധിക്കുമെന്നാണ് റേയുടെ അവകാശവാദം.2012ലാണ് റേ കര്‍സ്വെയില്‍ ഗൂഗിളില്‍ എന്‍ജിനീയറായി ചേരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക