ഒരോരുത്തരുടേയും രാശിയും നക്ഷത്രവും അടിസ്ഥാനമാക്കിയാണ് ജ്യോതിഷ പ്രവചനം നടത്താറുള്ളത്. എന്നാല്‍ ഇവിടെയിതാ വ്യത്യസ്തമായ ഒരു ജ്യോതിഷ പ്രവചനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് പണിക്കർ സർവ്വീസ് സൊസൈറ്റി കണിയാർ ട്രസ്റ്റ്. ആളുകളില്‍ നിന്ന് വിട്ട് രാഷ്ട്രീയപരമായത് ഉള്‍പ്പടേയുള്ള കാര്യങ്ങളിലുള്ള പ്രവചനമാണ് ഇവർ നടത്തുന്നത് എന്നതാണ് ശ്രദ്ധേയം.

ബിജെപിയുടെ വിഷുഫലം: വ്യക്തികളുടെ ജന്മ സമയവും ദിവസവും കണക്കിലെടുത്താണ് നക്ഷത്രം നിശ്ചയിക്കുന്നതെങ്കില്‍ ഇവിടെ പ്രവചനം രാഷ്ടീയ പാർട്ടികൾ രൂപീകരിച്ച ദിവസത്തെ നക്ഷത്രം ഗണിച്ചാണ് പ്രവചനം. ബി ജെ പിയുടെ രൂപീകരണ ദിവസം അടിസ്ഥാനമാക്കിയുള്ള വിഷു ഫലത്തില്‍ കാര്യങ്ങള്‍ വളരെ അനുകൂലമായിട്ടാണ് കാണുന്നതെന്നാണ് പണിക്കർ സർവ്വീസ് സൊസൈറ്റി കണിയാർ ട്രസ്റ്റ് അവകാശപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബി ജെ പിയുടെ കാര്യത്തില്‍ ഏറ്റവും ശ്രദ്ധേയം 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും അവർ വിജയിച്ച് അധികാരത്തില്‍ എത്തുമെന്നാണ്. പുരാതന ജ്യോതിശാസ്ത്രത്തെ അടിസ്ഥാനമാക്കി ഗോളങ്ങളെ പരസ്പരം ഗണിച്ച് രേഖപ്പെടുത്തിയ ചൈത്രമാസ ആരംഭമായ വിഷു ഫലത്തിലാണ് മോദി സർക്കാറിന്റെ തുടർ ഭരണ സാധ്യതയെ കുറിച്ച് പണിക്കർ സർവ്വീസ് സൊസൈറ്റി കണിയാർ ട്രസ്റ്റ് പ്രവചനം നടത്തുന്നത്.

കേരളത്തിൻറെ വിഷുഫല പ്രവചനം

കേരളത്തില്‍ ഈ വർഷം വെള്ളപ്പൊക്കത്തിനും മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഈ മേഖലയില്‍ പതിവില്‍ കൂടുതല്‍ സുരക്ഷ വർധിപ്പിക്കാന്‍ സർക്കാർ തയ്യാറാവണം. സംസ്ഥാനത്തെ കാർഷിക അഭിവൃദ്ധിയ്ക്ക് ഉണ്ടാകുന്ന വർഷം കൂടിയായിരിക്കും ഇത്.

ഇന്ത്യയുടെ വിഷുഫല പ്രവചനം

ഇന്ത്യയിലേക്ക് അയൽ രാജ്യങ്ങളിൽ നിന്നും ഭീകരാക്രമണങ്ങൾ നടത്തി വർഗീയ കലാപങ്ങൾ ഉണ്ടാക്കാനുള്ള ശ്രമം ഉണ്ടാവും. അതിനാല്‍ തന്നെ കേന്ദ്ര സക്കാർ മുന്‍കരുതല്‍ എടുക്കണം. വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യം വർധിപ്പിക്കുന്നത് രാജ്യത്തിന് വലിയ നേട്ടമായി മാറും. എന്നാല്‍ വടക്ക് കിഴക്കൻ രാജ്യങ്ങളുമായി യുദ്ധം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പ്രവചനത്തിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക