കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ മകൻ ഓടിച്ച ഇന്നോവ കാറിടിച്ച് മണിമലയിൽ സഹോദരങ്ങളായ രണ്ട് യുവാക്കൾ മരിച്ച സംഭവം വലിയ വാർത്തയായിരുന്നു. ഈ കേസിൽ നിന്ന് ജോസ് കെ മാണിയുടെ മകനെ രക്ഷിക്കാൻ പോലീസ് നടത്തിയ കള്ളക്കളികളാണ് വിവാദമായത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടും 19കാരനെ പകരം 45 കാരനായ തിരിച്ചറിയപ്പെടാത്ത ഡ്രൈവർ എന്നാണ് പോലീസ് എഫ്ഐആറിൽ ആദ്യം ചേർത്തത്. പ്രതിയുടെ രക്ത പരിശോധന നടത്താനും പോലീസ് തയ്യാറായില്ല. ഇയാൾ മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നത് എന്ന ആരോപണങ്ങളും ഇപ്പോൾ ഉയരുന്നുണ്ട്.

അധികാരത്തിന്റെ തണലിൽ പോലീസ് കുറ്റവാളികൾക്ക് സംരക്ഷണം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചകൾ നടക്കുന്നുണ്ട്. ഈ അവസരത്തിൽ പാലായിലെ പോലീസ് ജോസ് കെഎം മാണിയുടെ അജ്ഞാനുവർത്തികളായി മാത്രമാണ് പ്രവർത്തിക്കുന്നത് എന്നതിനുള്ള കൂടുതൽ തെളിവുകളും ഇപ്പോൾ പുറത്തുവരികയാണ്. ഏറ്റവും നീചമായ ഭാഷയിൽ രാഷ്ട്രീയ എതിരാളിയായ സജി മഞ്ഞകടമ്പിലിനെ അവഹേളിക്കുവാൻ അദ്ദേഹത്തിൻറെ ഭാര്യക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കേരള കോൺഗ്രസ് കോട്ടയം ജില്ല ട്രഷറർ മാത്തുക്കുട്ടി മാത്യുവിനെ പോലീസ് സംരക്ഷിക്കുന്നതിനുള്ള തെളിവുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വദനസുരതം ചെയ്താണോ സജിയുടെ ഭാര്യ രാമപുരം ബാങ്കിൽ ജോലി നേടിയത് എന്ന പരാമർശമാണ് ഇയാൾ ഫേസ്ബുക്കിലൂടെ നടത്തിയത്. ഇത് ചൂണ്ടിക്കാട്ടി യുവതി പോലീസിൽ പരാതി നൽകിയെങ്കിലും ഇത് സ്വീകരിക്കാൻ നിർവാഹമില്ല എന്ന നിലപാടാണ് പാലാ സിഐ എടുത്തത്. പിന്നീട് ഈ യുവതി സ്വകാര്യ അന്യായം കോടതിയിൽ ഫയൽ ചെയ്ത് കേസെടുക്കാനുള്ള ഉത്തരവ് നേടിയെങ്കിലും ഇവരുടെ മൊഴി എടുത്തതല്ലാതെ പ്രതിക്കെതിരെ യാതൊരു നടപടിയും പോലീസ് എടുത്തിട്ടില്ല. ഇതേ പോലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് മറ്റാരുടെയോ വ്യാജ പ്രൊഫൈലുകളിൽ നിന്ന് നിഷാ ജോസ് കെ മാണിയെയും ജോസ് കെ മാണിയെയും അവഹേളിച്ചു എന്നതിന്റെ പേരിൽ നിരപരാധികളായ രണ്ട് യുവാക്കളെ ജയിലിൽ അടച്ചത് എന്നതാണ് വിരോധാഭാസം. ഇത്തരത്തിൽ ജയിലിലായ മജീഷ് കോച്ചുമലയിനെതിരെയുള്ള എഫ്ഐആർ പിന്നീട് കോടതി റദ്ദാക്കിയിരുന്നു. ജോസ് കെ മാണിയുടെ രാഷ്ട്രീയ വിമർശകരായിരുന്ന എതിർപാളയത്തിലെ രാഷ്ട്രീയ നേതാക്കളാണ് ഇത്തരത്തിൽ വേട്ടയാടപ്പെട്ടത്.

ജോസ് കെ മാണിയുടെ മകനുവേണ്ടി ഇരവാദവും, മാന്യതയുടെ രാഷ്ട്രീയവും എന്നുമെല്ലാം പറഞ്ഞു ന്യായീകരണം നടത്തുന്ന സൈബർ പ്രൊഫൈലുകളും വ്യക്തികളും തന്നെയാണ് ഇത്തരത്തിൽ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നത് എന്നതാണ് കൗതുകകരം. കെപിസിസിയുടെ മുൻ അധ്യക്ഷനും മധ്യപ്രദേശ് ഗവർണറുമായിരുന്ന കെഎം ചാണ്ടിയുടെകൊച്ചുമകനും യൂത്ത് കോൺഗ്രസ് നേതാവുമായ സഞ്ജയ് സഖറിയാസിനെ വ്യാജ കേസുണ്ടാക്കി അറസ്റ്റ് ചെയ്യുക മാത്രമല്ല കോടതിയിൽ ഹാജരാക്കുന്നതിന് തലേന്ന് ഒരു രാത്രി മുഴുവൻ അടിവസ്ത്രമണിയിച്ച് പോലീസ് ലോക്കപ്പിൽ ഇരുത്തുകയും ചെയ്തു. ഇയാൾ ജയിലിൽ ആയിരുന്നപ്പോഴും പുറത്തുവന്നപ്പോഴും വ്യക്തിപരമായി ഇയാൾക്കും ഭാര്യക്കും കുടുംബാംഗങ്ങൾക്കും എതിരെ രൂക്ഷമായ അധിക്ഷേപ പരാമർശങ്ങളാണ് കേരള കോൺഗ്രസ് സൈബർ പ്രൊഫൈലുകൾ നടത്തിയത്. തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടി ഇതിനെതിരെ സഞ്ജയുടെ ഭാര്യ പരാതി നൽകിയെങ്കിലും പോലീസ് അന്വേഷണം നടത്താൻ കൂട്ടാക്കിയിട്ടില്ല. ഇപ്പോൾ മണിമലയിലെ വാഹനാപകടം മുഖ്യധാരാ മാധ്യമങ്ങളിൽ നിന്ന് ആദ്യഘട്ടത്തിൽ ഒഴിവാക്കിയെങ്കിലും സഞ്ജയ് മറുനാടൻ മലയാളി എന്ന ഓൺലൈൻ വാർത്താമാധ്യമത്തിന്റെ എഡിറ്ററെ നേരിട്ട് ബന്ധപ്പെട്ട് വസ്തുതകൾ ബോധ്യപ്പെടുത്തിയപ്പോഴാണ് കുഞ്ഞുമാണി ഉണ്ടാക്കിയ വാഹനാപകടത്തിൽ യഥാർത്ഥ കഥകൾ പുറംലോകം അറിയുന്നത്.

ഈ യാഥാർത്ഥ്യങ്ങളൊക്കെ അറിവുള്ളതുകൊണ്ട് ജോസ് കെ മാണിയുടെ മകനെ സംരക്ഷിക്കുവാൻ മണിമല പോലീസ് ഇടപെടൽ നടത്തി എന്ന വാർത്ത പാലായിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിർപാളയത്തിൽ നിൽക്കുന്ന നേതാക്കൾക്ക് ഒരിക്കലും അത്ഭുതമായി തോന്നിയില്ല. നിരന്തരമായി സൈബർ ഇടങ്ങളിൽ അധിക്ഷേപിക്കപ്പെടുകയും അതിനെതിരെ പരാതിപ്പെടാൻ ചെല്ലുമ്പോൾ പൊലീസിന്റെ പരിഹാസം ഏറ്റുവാങ്ങുകയും ചെയ്യുന്ന ദുരനുഭവങ്ങൾ ഇവരിൽ പലർക്കും ഉണ്ടായിട്ടുണ്ട്. ജോസ് കെ മാണിക്ക് വേണ്ടി നിയമവ്യവസ്ഥയെ അട്ടിമറിച്ചു കൊണ്ട് ഇത്തരം നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് പാലാ സി ഐ കെ പി തോംസൺ ആണ്. പാലായിൽ നിയമിക്കപ്പെട്ട നിരവധി ഡിവൈഎസ്പി മാർക്കും എസ് ഐ മാർക്കും ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ സ്ഥലം മാറ്റം ഉണ്ടാകുമ്പോഴും രണ്ടു വർഷത്തിലേറെയായി ഇദ്ദേഹം ഈ പദവിയിൽ തുടരുന്നത് ജോസ് കെ മാണിയുടെ രാഷ്ട്രീയ സംരക്ഷണം മൂലം ആണെന്നും പലവിധ കോണുകളിൽ നിന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക