പെരുമ്പാവൂർ അനസ് – തീവ്രവാദ റിക്രൂട്ടിംഗ്, കൊലപാതകം, സ്വർണ കടത്ത് ഇത്തരത്തിലുള്ള എണ്ണിയാലൊടുങ്ങാത്ത കേസുകളിൽ പ്രതിയാണ് ഇയാൾ. രാമനാട്ടുകര സ്വർണ്ണക്കടത്തിന് പിന്നിലും ഇയാളുടെ ഇടപെടൽ ഉണ്ടായെന്ന് സംശയിക്കപ്പെടുന്നു. നിലവിൽ കാപ്പാ ചുമത്തി എറണാകുളം ജില്ലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഈ കുറ്റവാളിക്ക് പക്ഷേ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഓരോ ദിവസവും യുവാക്കളായ ആരാധകർ വർദ്ധിക്കുകയാണ്. നാഴികക്ക് നാല്പതുവട്ടം രാഷ്ട്രീയ എതിരാളികളുടെ വായടപ്പിക്കാൻ “ഇതു കേരളമാണ്” എന്ന് പ്രയോഗം നടത്തുന്ന മുഖ്യമന്ത്രിയുടെ ഭരണത്തിന് കീഴിൽ ആണ് ഇത് സംഭവിക്കുന്നത്.

യുവത്വം ആരാധിക്കുന്നത് തീവ്രവാദ റിക്രൂട്ട്മെൻറ് കേസിൽ പ്രതിയായ കൊടുംകുറ്റവാളിയെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജാതി-മത-ദേശ ഭേദമന്യേ കേരളത്തിൽ, പെരുമ്പാവൂർ അനസ് എന്ന രാജ്യദ്രോഹക്കേസിൽ ഉൾപ്പെടെ കുറ്റവാളിയായ വ്യക്തിയുടെ മാസ്സ് രംഗങ്ങൾ കോർത്തിണക്കി യുവാക്കൾ സാമൂഹ്യ മാധ്യമങ്ങളിൽ സ്റ്റാറ്റസ് ഇട്ട് ആഘോഷിക്കുന്നു. ഇത് സ്വാഭാവികമായി സംഭവിക്കുന്നതല്ല. ഒരു കൊടും ക്രിമിനലിനെ മഹത്വവൽക്കരിക്കുന്ന ഇത്തരം ഹൈ ക്വാളിറ്റി വീഡിയോ ദൃശ്യങ്ങൾ വെറുതെ അങ്ങ് പ്രത്യക്ഷപ്പെടുക അല്ല. ഇതിന് പിന്നിൽ കൃത്യമായ പി ആർ വർക്കുണ്ട്. ഇതിനുപയോഗിക്കുന്ന പണം കുറ്റകൃത്യങ്ങളിലൂടെ ഇയാൾ സമ്പാദിച്ച പണം ആണ്.

നഗ്നമായ നിയമലംഘനവും കണ്ണടയ്ക്കുന്ന അധികാരികളും:

സാധാരണക്കാരിൽ സാധാരണക്കാർ വിവാഹം നടത്തുമ്പോൾ പോലും ഇരുപതോ അമ്പതോ എന്ന് എണ്ണത്തിൽ കൂടിയാൽ പോലീസ് ആയി, ആരോഗ്യവകുപ്പ് ആയി, കേസായി, പൊല്ലാപ്പായി മരണത്തിന് വ്യാപാരിയായി അങ്ങനെയങ്ങനെ ജീവിതം വെറുപ്പിക്കുന്ന അധികാരികൾ ഈ വീഡിയോ ദൃശ്യങ്ങൾ കാണണം. എവിടെയാണ് കൂട്ടായ്മ നടന്നത് എന്ന് അന്വേഷിക്കണം, പങ്കെടുത്തവരെ തിരഞ്ഞുപിടിച്ച് പ്രതികൾ ആക്കണം. അതിനുള്ള നട്ടെല്ല് ഇല്ലെങ്കിൽ മേലിൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കാൻ ഇറങ്ങരുത്.

യുവാക്കളെ അധോലോക സംഘങ്ങളിലേക്ക് ആകർഷിക്കുന്ന പരസ്യ വീഡിയോകൾ:

വാർത്തയിൽ ചേർത്തിരിക്കുന്ന വീഡിയോ യഥാർത്ഥത്തിൽ ഒരു പ്രമോ വീഡിയോ അല്ല. നേരെമറിച്ച് കൊള്ള സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പരസ്യ വീഡിയോ ആയി വേണം കാണാൻ. ഇന്ത്യയെന്ന മഹാരാജ്യത്ത് പുകയില ഉൽപന്നങ്ങളുടെയും, മദ്യത്തിൻറെയും പരസ്യങ്ങൾക്ക് പോലും വിലക്കുണ്ട്. മോഹൻലാൽ “വൈകിട്ടെന്താ പരിപാടി” എന്ന് ചോദിച്ചപ്പോൾ ഉറഞ്ഞുതുള്ളിയ സാംസ്കാരിക സദാചാരവാദികളുടെ നാട്ടിൽ ഇത്തരം പ്രവണതകൾക്കെതിരെ ഉടനടി ശബ്ദങ്ങൾ ഉയർന്നു വന്നില്ലെങ്കിൽ തീവ്രവാദ റിക്രൂട്ട്മെൻറ് മുതൽ, സ്വർണക്കടത്തും കൊലപാതകവും വരെ പരസ്യ ബോർഡ് വെച്ച് ചെയ്യുന്ന തലത്തിലേക്ക് ഇയാളെ പോലുള്ള സാമൂഹ്യദ്രോഹികൾ വളരും. അധികാരികൾ കണ്ണ് തുറക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക