യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് ചെന്ന കേരള കോൺഗ്രസ് മാണി വിഭാഗത്തിന് വലിയ സ്വീകാര്യതയാണ് സിപിഎം നൽകിയത്. പൊതു തെരഞ്ഞെടുപ്പിൽ 5 എംഎൽഎമാരെ വിജയിപ്പിക്കാനായെങ്കിലും ജോസ് കെ മാണിയുടെ പാലായിലെ പരാജയം പാർട്ടിക്ക് കനത്ത ആഘാതമായി. ഇതുമൂലം അപ്രതീക്ഷിതമായി റോഷി അഗസ്റ്റിന് മന്ത്രി സ്ഥാനവും ലഭിച്ചു. പിന്നീട് ജോസ് കെ മാണി താൻ തന്നെ രാജിവെച്ചം രാജ്യസഭാ സീറ്റിലേക്ക് വീണ്ടും മത്സരിക്കുകയും എംപി ആവുകയും ചെയ്തു.

ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ആസന്നമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റ് ആയ കോട്ടയത്തിനു പുറമേ ഇടുക്കി പത്തനംതിട്ട പാർലമെന്റ് സീറ്റുകൾ കേരള കോൺഗ്രസ് മാണിവിഭാഗം ഇടതുമുന്നണിയോട് ആവശ്യപ്പെടും എന്നാണ് അറിയാൻ കഴിയുന്നത്. ഇത് യഥാർത്ഥത്തിൽ മുന്നണിക്കുള്ളിൽ വിലപേശൽ നടത്താനും ഇടതിനോട് അകലാനും ആണോ എന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്. മുന്നണി വിടാനുള്ള ഒരു കാരണമാക്കി പോലും ജോസ് കെ മാണി ഇതിനെ മാറ്റാൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തൽ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിജെപിയും ക്രൈസ്തവ സഭയും ജോസ് കെ മാണിയും

കേരളം ലക്ഷ്യമിട്ട് ബിജെപി വൻ നീക്കങ്ങളാണ് നടത്തുന്നത്. കത്തോലിക്കാ സഭയിലൂടെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനമുറപ്പിക്കാൻ ആർഎസ്എസിനെ മുൻനിർത്തി ബിജെപി കേന്ദ്ര നേതൃത്വം നേരിട്ട് നീക്കങ്ങൾ നടത്തുന്നുണ്ട്. ചില അനുകൂല പ്രതികരണങ്ങൾ കത്തോലിക്കാസഭ നേതൃത്വത്തിൽ നിന്ന് ബിജെപിക്ക് ലഭിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ ക്രൈസ്തവ/ കർഷക അജണ്ടകളുടെ നേതൃസ്ഥാനം ഏറ്റെടുത്ത് ബിജെപി പാളയത്തിലേക്ക് എത്തിയാൽ ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രിപദം ഉറപ്പാണ്. രാജ്യസഭാ ബർത്തും ഉറപ്പിക്കാം. കത്തോലിക്കാ സഭയിലെ ഒരു വിഭാഗത്തിന്റെ ശക്തമായ പിന്തുണയും ഈ നീക്കങ്ങൾക്ക് ഉണ്ട് എന്നും പറയപ്പെടുന്നു.

അനിവാര്യമായ പിളർപ്പ്: ജോസ് കെ മാണി പരാജയപ്പെട്ട് റോഷി അഗസ്റ്റിൻ മന്ത്രിയായപ്പോൾ മുതൽ തന്നെ എന്നാവും കേരള കോൺഗ്രസിൽ അടുത്ത പിളർപ്പുണ്ടാകുക എന്ന ചർച്ചകൾ സജീവമായിരുന്നു. എന്നാൽ റോഷി പാർട്ടിയിൽ പിടിമുറുക്കാനോ ചെയർമാനോട് ശീത സമരത്തിനോ തയ്യാറായില്ല. പക്ഷേ ഏതാനും മാസങ്ങളായി ജോസ് നടത്തുന്ന സർക്കാർ വിരുദ്ധ പ്രസ്താവനകളും, നിലപാടുകളും എല്ലാം റോഷിയെ ആശങ്കപ്പെടുത്തുന്നുണ്ട്. വിഴിഞ്ഞം വിഷയത്തിൽ ഉൾപ്പെടെ ഇത്തരം നിലപാടുകൾ അദ്ദേഹം സ്വീകരിച്ചത് മുതൽ പാർട്ടിയിൽ ഇരു വിഭാഗങ്ങളും തമ്മിൽ അകൽച്ചയിലാണ്. പുറമേ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ലെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങളിലെ വൈരുദ്ധ്യങ്ങൾ കാര്യങ്ങളെ വീണ്ടും ഒരു പിളർപ്പിലേക്ക് എത്തിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്.

എംഎൽഎമാർ ആർക്കൊപ്പം? കേരള കോൺഗ്രസ് എംഎൽഎമാർ ആർക്കൊപ്പം നിലവിറപ്പിക്കും എന്നതാണ് നിർണായകം. ബിജെപി അനുകൂല നിലപാടിന് കത്തോലിക്കാസഭയുടെ പ്രത്യക്ഷ പിന്തുണ ലഭിച്ചാൽ കൂടുതൽ എംഎൽഎമാരെ തനിക്കൊപ്പം അണിനിരത്താം എന്ന് ജോസ് കെ മാണി കണക്കുകൂട്ടുന്നു. എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിലെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെയുള്ള നീമാണ് ജോസിന്റെത് എന്ന പക്ഷമാണ് റോഷി അനുയായികൾക്കുള്ളത്. ജോസ് കെ മാണി ലക്ഷ്യം എന്നത് സ്വന്തം സ്ഥാന ലഭ്യ മാത്രമാണെന്നും ഇടത് വലത് മുന്നണികൾക്ക് അപ്പുറം കേരളത്തിൽ രാഷ്ട്രീയം നീ പ്രസക്തിയില്ലെന്നും ആണ് റോഷി അനുകൂലികളുടെ വാദം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക