ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റിന് അവകാശവാദം ഉന്നയിക്കാനൊരുങ്ങി കേരള കോണ്‍ഗ്രസ് മാണി വിഭാഗം. കോട്ടയത്തിന് പുറമെ വിജയ സാധ്യതയുള്ള രണ്ട് സീറ്റുകള്‍ കൂടി വേണമെന്നാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ആവശ്യം. തട്ടകം മാത്രം മതിയാകില്ല, തൊട്ടടുത്ത പത്തനംതിട്ടയും ഇടുക്കിയും കൂടി വേണമെന്ന് കേരള കോണ്‍ഗ്രസ് (എം) വിഭാഗം ആവശ്യപ്പെടുന്നു.

രാഷ്ട്രീയ കാലാവസ്ഥയും ഇടപെടലുകളും അനുകൂലമാക്കി ഇടത് മുന്നണിക്ക് മുന്നില്‍ അവകാശവാദം കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേരള കോണ്‍ഗ്രസ്. വര്‍ഷങ്ങളായി ആന്റോ ആന്റണി ജയിച്ച്‌ വരുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ റാന്നി, തിരുവല്ല, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി തുടങ്ങി ശക്തികേന്ദ്രങ്ങളിലെ സ്വാധീനം ചൂണ്ടിക്കാട്ടിയാണ് മാണി വിഭാഗത്തിന്‍റെ അവകാശവാദം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇടുക്കിയാണെങ്കില്‍ ഇടത് മുന്നണി സ്വതന്ത്രൻമാരെ പരീക്ഷിക്കുന്ന മണ്ഡലമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനോട് ഒരുലക്ഷത്തോളം വോട്ടിന് തോറ്റ ഇടത് സ്വതന്ത്രനേക്കാള്‍ എന്തുകൊണ്ടും മികച്ച സാധ്യത കേരള കോണ്‍ഗ്രസിന് ഉണ്ടെന്നാണ് പാര്‍ട്ടി വാദം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക