നെടുമങ്ങാട് : സ്വകാര്യ എന്‍ജിനിയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ കഞ്ചാവ് വിറ്റയാള്‍ അറസ്റ്റില്‍. പനവൂര്‍ കല്ലിയോട് ദര്‍ഭവിളാകത്തുവീട്ടില്‍ അനില്‍ കൃഷ്ണ(23)ആണ് പിടിയിലായത്.ഹോസ്റ്റലില്‍ കടന്ന് ഏറ്റവും മുകളിലത്തെ നിലയിലെ വാട്ടര്‍ ടാങ്കിനു ചുവട്ടില്‍ കഞ്ചാവ് പൊതികള്‍ കൊണ്ടുവച്ച ശേഷം വിവരം നല്‍കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

ആവശ്യക്കാര്‍ ഇവിടെ വന്ന് ‘പൊതി ‘എടുത്തശേഷം പണം ഇവിടെ വയ്ക്കും. രാത്രിയില്‍ ഇയാള്‍ ഇവിടെക്കയറി പണം എടുത്തുകൊണ്ടു പോകുന്നതാണ് രീതി. ഹോസ്റ്റലില്‍ അതിക്രമിച്ചു കടന്നതിന് ഇതിന് മുമ്ബും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം ഇതേ രീതിയില്‍ ഹോസ്റ്റലില്‍ കടന്ന ഇയാളെ ജീവനക്കാര്‍ തടഞ്ഞു വച്ചു പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഞ്ചാവ് ലഹരിയില്‍ കൈയിലെ ഞരമ്ബ് മുറിച്ചു ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ അമ്മയെ തലയ്ക്കടിച്ചു പരിക്കേല്പിച്ചതുള്‍പ്പെടെ ഇയാള്‍ക്കെതിരെ നെടുമങ്ങാട് സ്റ്റേഷനില്‍ ആറു കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക