ആശയസമ്പുഷ്ടമായ ചിന്തകൾ സരസമായി അവതരിപ്പിക്കുന്നതിൽ ഇന്നസെന്റിനോളം കഴിവുള്ള മറ്റൊരാളെ മലയാളികൾ കണ്ടിട്ടുണ്ടാവില്ല. ജീവിതത്തിൻറെ പച്ചയായ യാഥാർത്ഥ്യങ്ങളും, പാഠങ്ങളുമെല്ലാം ഏറ്റവും നിസ്സാരനായ മനുഷ്യന് പോലും മനസ്സിലാവുന്ന രീതിയിൽ, അവരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന രീതിയിൽ സരസമായി അവതരിപ്പിക്കാനുള്ള ദൈവദത്തമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. സിനിമകളെ കവച്ചുവെക്കുന്ന നർമ്മ മുഹൂർത്തങ്ങളാണ് അതുകൊണ്ടുതന്നെ പലപ്പോഴും അദ്ദേഹത്തിന്റെ അഭിമുഖങ്ങളിലും പ്രസംഗങ്ങളിലും അദ്ദേഹം കാഴ്ചവച്ചിരുന്നത്.

ഇത്തരത്തിൽ മുകേഷിനോടും, രമേഷ് പിഷാരടിയോടും ഒപ്പം ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ എത്തിയപ്പോൾ അദ്ദേഹം പങ്കുവെച്ച് ഒരു ചിന്ത ഏറെ ശ്രദ്ധേയമാണ്. സ്വന്തം അപ്പനിൽ നിന്ന് തനിക്കുണ്ടായ ഒരു അനുഭവമാണ് ഇന്നസെന്റ് ഇവിടെ വിവരിച്ചിരിക്കുന്നത്. വളരെ സരസമായി അവതരിപ്പിക്കപ്പെട്ടു എങ്കിലും ഏതൊരു മാതാപിതാക്കളുടെയും മനസ്സിൽ തങ്ങി നിൽക്കേണ്ട ഒരു ജീവിതപാഠമാണ് അദ്ദേഹം അവിടെ കൈമാറിയത്. വീഡിയോ ചുവടെ കാണാം👇

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക