വടകര: പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ പ്രദേശവാസികള്‍ ക്രൂരമായി മര്‍ദിച്ചു. കണ്ണൂര്‍ കൂത്തുപറമ്ബ് സ്വദേശി വിശാഖിനാണ് പരിക്കേറ്റത്. തലയോട്ടിക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. നാദാപുരം പാറക്കടവ് റോഡിലെ വീട്ടിലാണ് യുവാവ് എത്തിയത്. ഭര്‍തൃമതിയായ യുവതിയും മാതാവും മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പ്രദേശവാസികള്‍ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവാവ് ഈ വീട്ടിലുണ്ടെന്ന് അറിയാവുന്ന ആരോ ഫോണ്‍ ചെയ്ത് അറിയിച്ചതോടെയാണ് പ്രദേശവാസികള്‍ സംഘടിച്ചെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുമ്ബ് ദണ്ഡ് അടക്കമുള്ള ആയുധങ്ങളുമായാണ് പ്രതികളെത്തിയത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുപതംഗ സംഘമാണ് അതിക്രമം നടത്തിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക