കല്‍പന്തുകളി എന്ന് പറയുന്നത് മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. ലോകകപ്പ് ഫുട്ബോള്‍ കഴിഞ്ഞപ്പോള്‍ ഒരു ഉത്സവം കൊടിയിറങ്ങിയ പ്രതീതി ആയിരുന്നു കേരളത്തില്‍. ലോകകപ്പില്‍ പന്തുരുട്ടിയ എല്ലാ ടീമുകള്‍ക്കും കേരളത്തില്‍ ഫാന്‍സ്‌ ഉണ്ട്. അതില്‍ കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഉണ്ടാകും.തങ്ങളുടെ ടീമിന്റെ ഫ്ലക്സ് ബോര്‍ഡുകളും കട്ട് ഔട്ടുകളും വെയ്ക്കുന്നതും മലയാളികളുടെ ഒരു ശീലം തന്നെയാണ്.

എല്ലാ ടീമുകള്‍ക്കും ഫാന്‍സ്‌ ഉണ്ടെങ്കിലും എപ്പോഴും ഒരു മത്സരം നിലനില്‍ക്കുന്നത് ബ്രസീലും അര്‍ജന്റീനയും തമ്മിലാകും. ഇപ്പോഴിതാ ഉത്തരക്കടലാസിലും ഇഷ്ട ടീം കയറിക്കൂടിയിരിക്കുന്നു. നാലാം ക്ലാസ് മലയാളം വാര്‍ഷികപ്പരീക്ഷയിലാണ് മെസിയുടെ ജീവചരിത്രം തയ്യാറാക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് ഉത്തരമായി ഒരു വിദ്യാര്‍ഥി രേഖപ്പെടുത്തിയതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞാന്‍ ബ്രസീല്‍ ഫാനാണെന്നും എനിക്ക് നെയ്മറിനെയാണ് ഇഷ്ടമെന്നും മെസിയെ ഇഷ്ടമല്ലെന്നുമാണ് ഈ ചോദ്യത്തിന് താഴെയായി വിദ്യാര്‍ഥി എഴുതിയത്. മലപ്പുറം ജില്ലയിലെ തിരൂര്‍ പുതുപ്പള്ളി ശാസ്ത എല്‍.പി സ്‌കൂളിലെ ചോദ്യപേപ്പറാണ് പ്രചരിക്കുന്നത്. റിസ ഫാത്തിമ പി.വിയാണ് ഇങ്ങനെയൊരു ഉത്തരം നല്‍കിയിരിക്കുന്നത്. സത്യമെന്തെന്ന് അറിയാന്‍ സ്‌കൂള്‍ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ ഇക്കാര്യ സ്ഥിരീകരിച്ചു. വിദ്യാര്‍ഥി ഇങ്ങനെയൊരു ഉത്തരം എഴുതിയത് ശ്രദ്ധയില്‍പെടുകയും പിന്നീടത് തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്ന് സ്‌കൂളിലെ മലയാളം നാലാം ക്ലാസ് അദ്ധ്യപകന്‍ റിഫ ഷെലീസ് വ്യക്തമാക്കി.

വളരെ ഗൗരവത്തില്‍തന്നെയാണ് റിസ ഉത്തരമെഴുതിയത്‌. അതേസമയം ഇതേചോദ്യത്തിന് മാത്രം നന്നായി എഴുതിയ വിദ്യാര്‍ഥികള്‍ ഉണ്ടെന്നും റിഫ ഷെലീസ് പറയുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കുറിച്ച്‌ ചോദിക്കാത്തത്തിന് പരിഭവം പറഞ്ഞതായും രസകരമായ വിവരണങ്ങളാണ് വിദ്യാര്‍ഥികള്‍ നല്‍കിയതെന്നും ഷെലീസ് വ്യക്തമാക്കി. ഏതായാലും റിസ ഫാത്തിമയുടെ ഉത്തരപ്പേപ്പര്‍ ക്ലിക്കായി. പല സ്‌പോര്‍ട്‌സ് ഗ്രൂപ്പുകളിലും റിസയുടെ ഉത്തരപ്പേപ്പര്‍ കറങ്ങുന്നുണ്ട്. രസകരമായ കമന്റുകളിലൂടെ രംഗം കൊഴുപ്പിക്കുകയാണ് ആരാധകര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക