കഴിഞ്ഞ ദിവസമാണ് ന്യൂസിലാന്റ് പ്രവാസിയായ ബൈജു രാജു ആത്മഹത്യ ചെയ്തത്. അദ്ദേഹം ആത്മഹത്യ ചെയ്യുന്നതിന് മുമ്ബുള്ള ദിവസം താന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. വിഡിയോയില്‍ തന്റെ ഭാര്യയ്ക്കുള്ള അവിഹിത ബന്ധത്തെക്കുറിച്ച്‌ ബൈജു പറയുന്നുണ്ട്. ഭാര്യയുടെ ആ ബന്ധം തന്നെ വേദനിപ്പിച്ചു. ഇനി ജീവിച്ചിരിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനൊപ്പം ഭാര്യ വീട്ടുകാരുടെ ചതിയും ഇയാള്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് കായം കുളത്തെ ലോഡ്ജില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

എന്നാല്‍ പിന്നീട് പുറത്ത് വന്ന ശബ്ദ രേഖയില്‍ സുഹൃത്തുമായി ചാറ്റ് മാത്രമാണ് ഉണ്ടായതെന്നും അതിന് അപ്പുറം ഒന്നും സംഭവിച്ചിട്ടില്ലെന്ന് ബൈജുവിന്റെ ഭാര്യ പ്രിയ പറയുന്നുണ്ട്. എന്നാല്‍ ബൈജു ഇത് വിശ്വസിക്കുവാന്‍ തയ്യാറായില്ല. ഒരു സംശയത്തിന്റെ പേരില്‍ സംഭവിച്ചിരിക്കുന്ന ആത്മഹത്യയാണ് ബൈജു രാജുവിന്റേത് എന്നാണ് ഇപ്പോള്‍ പലരും അഭിപ്രായപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘നീ തുണി ഊരിക്കാട്ടി ചാറ്റ് ചെയ്തില്ലേ’ എന്നായിരുന്നു ആ വീഡിയോയിലൂടെ ബൈജു അവരോടു ചോദിച്ചത്. സെക്സ് ചാറ്റ് അവര്‍ സമ്മതിക്കുന്നുമുണ്ട്. എന്നാല്‍ മറ്റു ബന്ധമൊന്നും ഇല്ലെന്ന് അവര്‍ കരഞ്ഞ് പറഞ്ഞിട്ടും ബൈജു അത് വിശ്വസിച്ചില്ല. അനാവശ്യമായ ദേഷ്യം കാരണം ഭാര്യ പലതും തുറന്ന് പറയാതെ ഇരുന്നതിനാലാണ് ഇതൊക്കെ ഉണ്ടായതെന്നാണ് ഇപ്പോള്‍ പലരും അഭിപ്രായപ്പെടുന്നത്. ഭാര്യ ചതിച്ചു എന്ന തോന്നലില്‍ ഉള്ള മാനസിക വിഭ്രാന്തിയിലാവാം ബൈജു ആത്മഹത്യ ചെയ്തതെന്നും ചിലര്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക