ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയില്‍ കാസാ പങ്കെടുക്കുന്നു. കക്കുകളി നാടകത്തിനെതിരെ ബിജെപി സംഘടിപ്പിക്കുന്ന സെമിനാറിലാണ് കാസാ സംസ്ഥാന അദ്ധ്യക്ഷന്‍ കെവിന്‍ പീറ്ററും പങ്കെടുക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തൃശ്ശൂര്‍ എലൈറ്റ് ഹോട്ടലിലാണ് സെമിനാര്‍ നടക്കുന്നത്.

മുന്‍ വൈസ് ചാന്‍സലറും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനുമായഡോ. കെഎസ് രാധാകൃഷ്ണന്‍, സീറോ മലബാര്‍ സഭ മുന്‍ പിആര്‍ഒ പിഐ ലാസര്‍ തുടങ്ങിയവര്‍ സെമിനാറില്‍ സംസാരിക്കും. ബിജെപിയുടെ ഇന്റലക്ച്വല്‍ സെല്‍ ആണ് സംഘാടകര്‍. ഫ്രാന്‍സിസ് നൊറോണയുടെ കഥയുടെ ആവിഷ്‌കാരമാണ് ‘കക്കുകളി’ എന്ന നാടകം. അടുത്തിടെ അന്താരാഷ്ട്ര നാടകോത്സവത്തിലും ഗുരുവായൂര്‍ നഗരസഭയുടെ സര്‍ഗോത്സവത്തിലും നാടകം അവതരിപ്പിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാടകത്തിനെതിരെ രൂക്ഷ വിമർശനമാണ് ക്രൈസ്തവ വിശ്വാസികളിൽ നിന്ന് പോയിരുന്നത്. ക്രൈസ്തവരിൽ തന്നെ കത്തോലിക്ക വിഭാഗമാണ് ഏറ്റവും അധികം പ്രകോപിതരായിരിക്കുന്നത്. ഇടതുമുന്നണിയുടെ വിശ്വാസവിരുദ്ധ സമീപനവും, റബർ വിലയിടുവുമെല്ലാം ക്രൈസ്തവ വിഭാഗങ്ങളെ പ്രത്യേകിച്ച് കത്തോലിക്കാ വിഭാഗത്തെ ബിജെപിയോട് അടുപ്പിക്കുന്ന രീതിയിലുള്ള സംഭവവികാസങ്ങളാണ് സംസ്ഥാന രാഷ്ട്രീയത്തിൽ കുറച്ചു ദിവസങ്ങളായി നടക്കുന്നത്. കത്തോലിക്കാ വിഭാഗത്തിന്റെ പുതിയ നയ സമീപനം യുഡിഎഫിനെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. മുന്നണി ഭേദമില്ലാതെ തന്നെ കേരള കോൺഗ്രസുകൾക്ക് വലിയ പ്രതിസന്ധിയാണ് ഈ രാഷ്ട്രീയ നീക്കങ്ങൾ സൃഷ്ടിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക