ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ടുള്ള യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ട്രോളി സോഷ്യല്‍ മീഡിയ. പോസ്റ്റിലെ വാക്യഘടനയിലെ പിഴവുകളും വ്യാകരണത്തെറ്റുകളും ചൂണ്ടിക്കാട്ടി ട്രോളുകള്‍ നിറഞ്ഞതോടെ പോസ്റ്റ് ഫേസ്ബുക്കില്‍നിന്ന് അപ്രത്യക്ഷമായി. ഇഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ആളാണ് ചിന്ത ജെറോം.

ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിലെ ഗാനത്തിന് ഓസ്‌കര്‍ ലഭിച്ചതിന് സംഗീത സംവിധായകന്‍ കീരവാണിയെയും ഗാനരചയിതാവ് ചന്ദ്രബോസിനെയും അഭിനന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലെ തെറ്റുകളാണ് വൈറലായത്. Chandra Bose, a song writer who brought international fame to RRR cinema, awarding Oscar Award to MM Keeravani who provided music is an international recognition for the Telugu cinema literature sector. Respect.എന്നാണ് ചിന്തയുടെ ഫേസ്ബുക്ക് പോസ്റ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്താല്‍, ‘ആര്‍.ആര്‍.ആര്‍ സിനിമയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്ത ചന്ദ്ര ബോസ് എന്ന ഒരു ഗാനരചയിതാവ്, സംഗീതം നല്‍കിയ എം.എം കീരവാണിക്ക് ഓസ്‌കാര്‍ അവാര്‍ഡ് സമ്മാനിക്കുന്നത് തെലുങ്ക് സിനിമാ സാഹിത്യ മേഖലയ്ക്ക് ഒരു അന്താരാഷ്ട്ര അംഗീകാരമാണ്. ആദരവ്.” എന്നാണ് വായിക്കുക.

ഇംഗ്ലീഷ് സാഹിത്യത്തിൽ പി എച്ച് ഡി ഡോക്ടറേറ്റ് ചെയ്ത ചിന്തയുടെ പ്രബന്ധത്തിന്റെ ആധികാരികത നേരത്തെയും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിത വൈലോപ്പള്ളി എഴുതിയതാണെന്നാണ് ചിന്ത പ്രബന്ധത്തിൽ കുറിച്ചിരുന്നത്. ഇതിന് പിന്നാലെ വ്യാകരണ പിശകുകൾ നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റ് വന്നതോടുകൂടി മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന മലയാള സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രം പറയുന്ന മുറി ഇംഗ്ലീഷ് ഡയലോഗുകൾ പോലെയാണ് ചിന്തയുടെ ഇംഗ്ലീഷ് സാഹിത്യത്തിലുള്ള പി എച്ച് ഡി എന്ന പരിഹാസമാണ് ഉയരുന്നത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക