യുഡിഎഫ് കണ്‍വെന്‍ഷന്‍ വേദിയില്‍ ഒരു വനിത പോലും ഇല്ലാതിരുന്നതിനെ വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനസംഖ്യയില്‍ അമ്ബത് ശതമാനത്തിലധികവും സ്ത്രീകളാണെന്നും സ്ത്രീകളില്ലാത്ത വേദി ഭയം ജനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് മുക്കത്ത് സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട് മണ്ഡലത്തില്‍ നടപ്പാക്കുന്ന ‘കൈത്താങ്ങ്’ പദ്ധതിയിലൂടെ നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന്റെ വീഡിയോ വേദിയില്‍ ഒരുക്കിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രസംഗിക്കുന്നതിനിടെ വീഡിയോ കാണാനായി പിന്നിലേയ്ക്ക് തിരിഞ്ഞപ്പോഴാണ് വേദിയില്‍ സ്ത്രീ പ്രാതിനിധ്യമില്ലെന്ന് അദ്ദേഹം അറിയുന്നത്. ഈ സമയം ഇരുപതോളംപേര്‍ വേദിയിലുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘രാജ്യത്ത് അമ്ബത് ശതമാനത്തിലധികവും സ്ത്രീകളാണ്. അത്രയും വേണമെന്ന് ഞാന്‍ പറയില്ല. പക്ഷേ പത്തോ പതിനഞ്ചോ ശതമാനമെങ്കിലും സ്ത്രീകള്‍ക്ക് ഈ വേദിയില്‍ അവസരം നല്‍കണമായിരുന്നു.’- രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതോടെ സദസ്സിലിരുന്ന വനിതാ പ്രവര്‍ത്തകര്‍ കൈയടിച്ചും ജയ് വിളിച്ചും രാഹുല്‍ ഗാന്ധിക്ക് പിന്തുണ നല്‍കി. ഇതോടെ വേദിയിലും സദസ്സിലും ആകെ ചിരി പടര്‍ന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക