പാലാ ജനറൽ ആശുപത്രിയിൽ SFI – DYFI ആക്രമണം. പാലാ പോളിടെക്നിക്കിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ് ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ആക്രമണം നടന്നത്. ആക്രമണത്തിൽ അത്യാഹിത വിഭാഗം ഡോക്ടർ എഡ്‌വിൻ, ABVP പ്രവർത്തകനായ മൃദുൽ എന്നിവർക്ക് പരിക്കേറ്റു.

പാലാ പോളിടെക്നിക്കിൽ ഇന്റർപോളി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 20/03/2023 തിങ്കളാഴ്ച്ച രാത്രി കൊടി തോരണങ്ങൾ കെട്ടുന്നതുമായുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയും ഇതിൽ പരിക്കേറ്റ ABVP പ്രവർത്തകനായ വിഷ്ണുവിനെ സംഘടിച്ചെത്തിയ SFI-DYFI പ്രവർത്തകർ ആശുപത്രിയിൽ കയറി വീണ്ടും ആക്രമിക്കുവാൻ ശ്രമിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് തടയാൻ ശ്രമിച്ച ഡോക്ടർ എഡ്‌വിനെ SFI -DYFI പ്രവർത്തകർ ആക്രമിച്ച് പരിക്കേപ്പിക്കുക ആയിരുന്നു. ഈ സംഘർത്തിൽ ABVP പ്രവർത്തകനായ മൃദുലിനും മാരകമായി പരിക്കേറ്റ് ചികിത്സയിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക