വെള്ളിയേപ്പള്ളി : ആത്മരക്ഷയ്ക്കും ജീവൻ രക്ഷാപ്രവർത്തനങ്ങൾക്കും കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ വെള്ളിയേപ്പള്ളി ഗവ.എൽ. പി സ്കൂളിലെ ഒന്നു മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് തോപ്പൻസ് സ്വിമ്മിംങ് അക്കാദമിയുടെ നേതൃത്വത്തിൽ നീന്തൽ പരിശീലനം നടത്തി വരുന്നു. പ്രളയകാല അനുഭവങ്ങളും നീന്തൽ അറിയാത്ത കുട്ടികൾ അപകടത്തിൽ പെടുന്നതുമായ സാഹചര്യത്തിലാണ് എൻറെ വിദ്യാലയം എൻറെ സുരക്ഷ എന്ന നീന്തൽ പരിശീലനത്തിന് വെള്ളിയേപ്പള്ളി ഗവ എൽ പി സ്കൂൾ തുടക്കം കുറിച്ചത്. കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്ന മുത്തോലി പഞ്ചായത്തിലെ ആദ്യ സ്കൂളും ജില്ലയിലെ തന്നെ അപൂർവ്വം സ്കൂളുകളിലും ഒന്നാണ് ഗവൺമെൻറ് എൽ പി എസ് വെളിയപ്പള്ളി.

വെള്ളത്തിൽ വീണുണ്ടാകുന്ന അപകടങ്ങൾ തടയുന്നതിനും , സുരക്ഷിതമായ ജലപ്രവർത്തനത്തിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും പ്രതിസന്ധിഘട്ടങ്ങളെ അതിജീവിക്കുന്നതിനും എൻറെ വിദ്യാലയം എൻറെ സുരക്ഷ എന്ന നീന്തൽ പരിശീലന പദ്ധതിയിലൂടെ സാധിക്കുന്നു. നീന്തൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് 21-03-2023 ചൊവ്വാഴ്ച രാവിലെ 10:00 am ന് തോപ്പൻസ് സ്വിമ്മിംഗ് അക്കാദമിയിൽ വച്ച് നടത്തപ്പെടുന്നു. വാർഡ് മെമ്പർ ശ്രീ മാണിച്ചൻ പനയ്ക്കൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മുത്തോലി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ രഞ്ജിത്ത് ജി മീനാഭവൻ ഉദ്ഘാടനം നടത്തുന്നതും , ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജോസ് മോൻ മുണ്ടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തദവസരത്തിൽ നീന്തൽ പരിശീലകരെയും ,മികവ് തെളിയിച്ച കുട്ടികളെയും പാലാ AEO ശ്രീമതി ശ്രീകല കെ ബി അനുമോദിക്കുന്നതുമാണ്. പ്രസ്തുത സമ്മേളനത്തിൽ ശ്രീ രാജൻ മുണ്ടമറ്റം, ശ്രീ ജോയി ജോസഫ് തോപ്പിൽ , ഹെഡ്മിസ്ട്രസ് ശ്രീമതി മഞ്ജുറാണി ടി.കെ, ശ്രീ ടോംസൺ വി ജോസ് അനീഷ സന്തോഷ് എന്നിവർ പ്രസംഗിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക