ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തി പുതിയ സഖ്യത്തിന് കോപ്പുകൂട്ടുകയാണ് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും. മൂന്നാം മുന്നണി ലക്ഷ്യം വെച്ച്‌ ഇരുനേതാക്കളും കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി മമത അടുത്തയാഴ്ച ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീന്‍ പട്നായിക്കുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ മമതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് എസ് പി നേതാവ് അഖിലേഷ് യാദവ്. സ്വന്തം റോള്‍ എന്താണെന്ന് കോണ്‍ഗ്രസ് തീരുമാനിക്കണമെന്ന് യാദവ് പറഞ്ഞു. ഇത്തവണ അമേഠിയില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും അഖിലേഷ് വ്യക്തമാക്കി. അമേഠി ലോക്സഭ മണ്ഡലത്തില്‍ നിന്നുംഇക്കുറി ലോക്സഭ തിരഞ്ഞെടുപ്പില്‍ അമേഠി ലോക്സഭ മണ്ഡലത്തില്‍ നിന്നും സമാജ്വാദി പാര്‍ട്ടി മത്സരിക്കും: അഖിലേഷ് യാജവ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍ഗ്രസ് കോട്ടയായ അമേഠിയില്‍ 1996 ന് ശേഷം ഇതുവരെ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി ബി ജെ പിയുടെ സ്മൃതി ഇറാനി മണ്ഡലം പിടിച്ചെടുത്തിരുന്നു. ഇത്തവണ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്നുള്ള ചര്‍ച്ചകള്‍ക്കിടെയാണ് അഖിലേഷിന്റെ പ്രതികരണം. സോണിയ ഗാന്ധിയുടെ തട്ടകമായ റായ്ബറേലിയിലും ഇക്കുറി തങ്ങള്‍ മത്സരിക്കുമെന്നും അഖിലേഷ് പറഞ്ഞു.

‘അമേഠിയിലും റായ്ബറേലിയിലും ജയിക്കാന്‍ കോണ്‍ഗ്രസിനെ ഞങ്ങള്‍ സഹായിച്ചിരുന്നു. എന്നാല്‍ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ അനീതി ഉണ്ടാകുമ്ബോള്‍ കോണ്‍ഗ്രസ് ഒരു വാക്കുപോലും പറയുന്നില്ല. ഈ സീറ്റുകളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് ഞങ്ങളുടെ നേതാക്കള്‍ പറയുന്നത്. അതുകൊണ്ട് തീരുമാനിക്കേണ്ട സമയം വരുമ്ബോള്‍ ഞങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിച്ച്‌ തീരുമാനിക്കും’, അഖിലേഷ് യാദവ് പറഞ്ഞു. അതേസമയം പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ മുന്നണിയുടെ ഫോര്‍മുല എന്തായിരിക്കുമെന്ന ചോദ്യത്തിന് അത് വെളിപ്പെടുത്തില്ലെന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം.

ബി ജെ പിക്കെതിരെ രൂക്ഷമായി അഖിലേഷ് പ്രതികരിച്ചു. കേന്ദ്ര ഏജന്‍സികളെ ബി ജെ പി ദുരുപയോഗം ചെയ്യുകയാണെന്ന് അഖിലേഷ് കുറ്റപ്പെടുത്തി. ‘ഏത് പാര്‍ട്ടി തങ്ങള്‍ക്കെതിരെ നിലകൊള്ളുന്നുവോ അവര്‍ക്ക് പുറകെ ഇഡി, സിബിഐ, ആദായനികുതി വകുപ്പ് എന്നിവരെ അയക്കുകയാണ്. അതേസമയം അവര്‍ക്ക് വാക്സിനും വാഷിംഗ് മെഷീനുമുണ്ട്. ബി ജെ പിില്‍ ചേരുന്ന ആര്‍ക്കും അന്വേഷണ ഏജന്‍സികളെ അഭിമുഖീകരിക്കേണ്ടി വരില്ല’, അഖിലേഷ് പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്തതിന് കോണ്‍ഗ്രസിനെ പോലെ ബി ജെ പിയും വരും ദിവസങ്ങളില്‍ രാഷ്ട്രീയമായി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസും ഇപ്പോള്‍ ബിജെപിയും അതുതന്നെയാണ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഇല്ലാതായിട്ടുണ്ടെങ്കില്‍ ബി ജെ പിയും അതുപോലെ ഇല്ലാതാകും’, അഖിലേഷ് യാദവ് പറഞ്ഞു. ജാതി സെന്‍സസ് വേണമെന്ന ആവശ്യവും അഖിലേഷ് ആവര്‍ത്തിച്ചു. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നും അതില്ലാതെ സാമൂഹിക നീതി ഉണ്ടാകില്ലെന്നും അഖിലേഷ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക