ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കര്‍ണാടകയിലെ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ വെള്ളത്തിനടിയിലായി. ബെംഗളൂരുവിലെ രാമനഗര ജില്ലയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി പെയ്ത മഴയെത്തുടര്‍ന്നാണ് സംഭവം.8, 480 കോടി രൂപ ചെലവില്‍ നിര്‍മിച്ച റോഡ് ആണിത്.

ആറ് ദിവസം മുമ്ബ് ആയിരുന്നു ഇതിന്റെ ഉത്‌ഘാടനം. വെള്ളക്കെട്ട് ഉണ്ടായതിനെ തുടര്‍ന്ന് അപകടങ്ങളും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. ഇതേതുടര്‍ന്ന് യാത്രക്കാരില്‍ ചിലര്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെയും രൂക്ഷമായി വിമര്‍ശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“എന്റെ കാര്‍ വെള്ളക്കാട്ടില്‍ പാതി മുങ്ങിയതോടെ ഓഫ് ആയി. തുടര്‍ന്ന് പിന്നിലുണ്ടായിരുന്ന ലോറി കാറിലിടിച്ചു, ആരാണ് ഇതിന് ഉത്തരവാദി? എന്റെ കാര്‍ നന്നാക്കിതരാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയോട് അഭ്യര്‍ത്ഥിക്കുകയാണ്. പ്രധാനമന്ത്രി മോദി ഹൈവേ ഉദ്ഘാടനം ചെയ്തു. എന്നാല്‍ ആ റോഡ് അദ്ദേഹം പരിശോധിച്ചിരുന്നോ? ഉദ്ഘാടനത്തിന് തയാറായതാണോ എന്ന് ഗതാഗത മന്ത്രാലയം പരിശോധിച്ചോ? വികാസ് എന്ന യാത്രക്കാരന്‍ ചോദിച്ചു.

ബമ്ബര്‍ ടു ബമ്ബര്‍ (വാഹനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ഇടിച്ച്‌ അപകടം) അപകടങ്ങളില്‍ തന്റെ വാഹനമാണ് ഒന്നാമതെന്ന് പറഞ്ഞ മറ്റൊരു യാത്രക്കാരനായ നാഗരാജു, അപകടങ്ങള്‍ക്ക് ആരാണ് ഉത്തരവാദികളെന്ന് ചോദിച്ചു. ഇപ്പോള്‍ പ്രധാനമന്ത്രി എത്തിയിരുന്നെങ്കില്‍ 10 മിനിറ്റിനുള്ളില്‍ വെള്ളക്കെട്ട് നീക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഈ പാലം ഗതാഗതത്തിനായി തുറന്നത്. എന്‍എച്ച്‌ 275ന്റെ ഭാഗമായി 8, 479 കോടി രൂപ ചെലവിട്ടു നിര്‍മിച്ച പാതയാണിത്. പാലത്തിന്റെ മിനുസമേറിയ ടാറിങില്‍ മഴയത്ത് ബ്രേക്കിടുമ്ബോഴും മറ്റും ഭാരവാഹനങ്ങള്‍ തെന്നുന്നെന്ന പരാതിയില്‍ ദേശീയപാത അതോറിറ്റി (എന്‍എച്ച്‌എഐ) അറ്റകുറ്റപ്പണി നടത്തിയിരുന്നു. കഴിഞ്ഞ മഴക്കാലത്ത് എക്പ്രസ് വേയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിനുപിന്നാലെ നിര്‍മാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച്‌ കോണ്‍ഗ്രസും ദളും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പിന്നീട് വീണ്ടും അറ്റകുറ്റപണികള്‍ നടത്തി ഹൈവേ ഉദ്ഘാടനം ചെയ്യുകയായിരുന്നു. നാലാം ദിവസം തന്നെ റോഡില്‍ കുഴികള്‍ രൂപപ്പെട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക