മുസ്ലിം ലീഗില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തിനായി തര്‍ക്കം രൂക്ഷമാകുന്നു. പി എം എ സലാമും എം കെ മുനീറും തങ്ങള്‍ക്ക് ഭൂരിപക്ഷ പിന്തുണ ഉണ്ട് എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയതോടെ ഇന്ന് നടക്കാനിരിക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം തര്‍ക്കത്തില്‍ കലാശിക്കും എന്നാണ് സൂചന. കൂടുതല്‍ ജില്ലാ കമ്മറ്റികളുടെ പിന്തുണ തങ്ങള്‍ക്കാണ് എന്ന് പി എം എ സലാം പക്ഷവും എം കെ മുനീര്‍ പക്ഷവും ഒരുപോലെ അവകാശപ്പെട്ടു.

അതേസമയം നിലവില്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി എം എ സലാമിനാണ് കൂടുതല്‍ പേരുടേയും പിന്തുണയുള്ളത്. പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ക്ക് പി എം എ സലാം വരുന്നതിനോട് ആണ് താല്‍പര്യം. എന്നാല്‍ കെ എം ഷാജി, പി എം സാദിഖലി തുടങ്ങിയ നേതാക്കളാണ് എം കെ മുനീറിന്റെ പക്ഷത്തുള്ളത്. കോഴിക്കോട് വെച്ചാണ് മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം നടക്കുന്നത്.ംമുസ്ലിം ലീഗിന്റെ പുനഃസംഘടനയാണ് പ്രധാന അജണ്ട.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തര്‍ക്കം രൂക്ഷമായതോടെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ മുഴുവന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളെയും മലപ്പുറത്തേക്ക് വിളിച്ച്‌ വരുത്തിയിരുന്നു. ലീഗ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ആരെ പിന്തുണക്കുന്നു എന്നതില്‍ മുഴുവന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെയും അഭിപ്രായം ചോദിച്ചറിയാനാണ് സാദിഖലി തങ്ങളുടെ നീക്കം.

കോഴിക്കോട് ഒഴികെ 13 ജില്ലാ കമ്മിറ്റികളും തങ്ങളെയാണ് പിന്തുണക്കുന്നത് എന്നാണ് പി എം എ സലാം അവകാശപ്പെടുന്നത്. എന്നാല്‍ കോഴിക്കോട്, കാസര്‍കോട്, ഇടുക്കി, തൃശൂര്‍ ജില്ലാ കമ്മിറ്റികളും തെക്കന്‍ ജില്ലയിലെ ചില ഭാരവാഹികളും തങ്ങള്‍ക്കൊപ്പമുണ്ട് എന്നാണ് എം കെ മുനീര്‍ പറയുന്നത്. സമയാവത്തിലൂടെ ലീഗ് സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് സാദിഖലി തങ്ങള്‍ക്ക് മുന്നിലുള്ളത്.

മുസ്ലീം ലീഗ് പുനഃസംഘടന തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടാവില്ല എന്നാണ് സാദിഖലി തങ്ങള്‍ പറയുന്നത്. അതല്ല മുസ്ലിം ലീഗിന്റെ കീഴ്വഴക്കം എന്നും സാദിഖലി തങ്ങള്‍ പറയുന്നു. പി എം എ സലാമിനാണ് കൂടുതല്‍ പിന്തുയെങ്കിലും മുനീറിനൊപ്പം പുതിയ ചേരി കൂടി രൂപപ്പെടുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക