![](https://keralaspeaks.news/wp-content/uploads/2023/03/n4812913921679080933904a512b08f75f35a54fac698905c027a529209c5895ce453e0849a2ba59e0ceb85.jpg)
ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തിയ സഹപ്രവര്‍ത്തകനോട് പക വീട്ടാൻ സൈനികന്‍ കൊലപ്പെടുത്തിത് സഹപ്രവര്‍ത്തകന്റെ ഭാര്യയെ . സംഭവത്തില്‍ കരസേനാ സൈനികനായ നിതീഷ് പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. എഎസ്പി രാഹുല്‍ ഭാട്ടി പറയുന്നത് ചുവടെ വായിക്കാം.
കരസേനാ സൈനികന്‍ മനോജ് സേനാപതിയുടെ ഭാര്യ സുദേഷ്‌ണ കൊല്ലപ്പെട്ടതിന് പിന്നാലെ കാന്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ ഈ സമയം തിരിച്ചറിഞ്ഞിരുന്നില്ല. അന്വഷണത്തിനിടെ കൊലപാതകം നടന്ന പ്രദേശത്ത സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സൈനിക ഉദ്യോഗസ്ഥരുടെ സഹായത്തോടെ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തുകയായിരുന്നു.
സേനാപതിയുമായി തന്റെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ വലിയ ദേഷ്യത്തിലായിരുന്നു നിതീഷ്. മാര്‍ച്ച് 13-ന് സേനാപതിയുടെ വീട്ടില്‍ നിതീഷ് എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നത് ഭാര്യ സുദേഷ്നയായിരുന്നു. തന്റെ ഭാര്യയുടെ ചിത്രങ്ങളും വീഡിയോകളും ഡിലീറ്റ് ചെയ്യാന്‍ ഭര്‍ത്താവിനെ വിളിച്ച് പറയാന്‍ സുദേഷ്നയോട് നിതീഷ് ആവശ്യപ്പെട്ടു.
ഇത് കേട്ട് ദേഷ്യപ്പെട്ട സുദേഷ്ന നിതീഷുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് കത്തി ഉപയോഗിച്ച് സുദേഷ്നയെ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും നിതീഷ് കുത്തുകയായിരുന്നു. കുത്തിയ കത്തി രണ്ട് ദിവസം ബാഗില്‍ സൂക്ഷിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നുവെന്ന് നിതീഷ് മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.