26കാരിയെ അമ്മായിയച്ഛന്‍ ചുടുകല്ലുകൊണ്ട് തലയ്ക്കടിച്ചു. ഡല്‍ഹി പ്രേംനഗറില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. കാജല്‍ എന്ന യുവതിയാണ് ആക്രമണത്തിനിരയായത്. കാജലിനെ അമ്മായിയച്ഛന്‍ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ഭര്‍ത്താവ് പ്രവീണ്‍ കുമാറിനെ സഹായിക്കുന്നതിനായി ജോലി ചെയ്യണമെന്ന് കാജല്‍ ആഗ്രഹിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ അമ്മായിയച്ഛന്‍ ജോലിക്കായുള്ള ഇന്റര്‍വ്യൂവിനായി പോകാനിറങ്ങിയ കാജലിനെ ആക്രമിക്കുകയായിരുന്നു. വഴിയിലൂടെ പോവുകയായിരുന്ന കാജലിനോട് അമ്മായിയച്ഛന്‍ കയ്യില്‍ ചുടുകല്ലുമായി സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ കാജല്‍ വീണ്ടും പോകാനൊരുങ്ങിയതോടെ ഇയാള്‍ ചുടുകല്ലുകൊണ്ട് തലയ്ക്ക് നിരന്തരം ഇടിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കാജലിന്റെ പിന്നാലെ ഇയാള്‍ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം.സംഭവമറിഞ്ഞെത്തിയ പ്രവീണാണ് കാജലിനെ ആശുപത്രിയിലെത്തിച്ചത്. ഇവര്‍ക്ക് തലയില്‍ 17 സ്റ്റിച്ചുകള്‍ ഇടേണ്ടിവന്നു. കാജലിന്റെ മാതാപിതാക്കളുടെ പരാതിയില്‍ അമ്മായിയച്ഛനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക