ഇടുക്കി: തൊടുപുഴ പുളിയന്‍ മല സംസ്ഥന പാതയില്‍ കുരുതിക്കളത്തിന് സമീപം മൈലാടിയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. പ്രവിത്താനം വട്ടമറ്റത്തില്‍ ജിത്തു ജോര്‍ജ് ആണ് (28) മരിച്ചത്. സഞ്ചരിച്ചിരുന്ന ബൊലേറോ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞാണ് അപകടം. വാഹനത്തില്‍ ജിത്തുവിനൊപ്പമുണ്ടായിരുന്ന രാമപുരം സ്വദേശി ജോസ് നിസാര പരുക്കുകളുടെ രക്ഷപ്പെട്ടു.

ഇന്നലെ വൈകിട്ട് 6.30ഓടെയാണ് ജിത്തുവും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് 40 അടി താഴ്ച്ചയിലുള്ള തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. പാലാ വിസിബിലെ ജീവനക്കാരായ ഇരുവരും ചെറുതോണി ഓഫീസില്‍ നിന്നും തിരികെ പോകുംവഴി ഇടുക്കി ഭാഗത്തേക്ക് വരികയായിരുന്ന ബസില്‍ ഇടിക്കാതെ ഒതുക്കിയപ്പോള്‍ തോട്ടിലേയ്ക്ക് മറിയുകയായിരുന്നു.
തുടര്‍ന്ന് പരുക്കേറ്റ ഇരുവരെയും മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജിത്തുവിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. കാഞ്ഞാര്‍ പൊലീസും മൂലമറ്റം ഫയര്‍ ആന്‍റ് റെസ്‌ക്യു വിഭാഗവും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.