ശാരീരിക ബന്ധത്തില്‍ ഏറ്റവും ഉല്‍കൃഷ്ടമായ ഒന്നാണ് സംഭോഗനിലകള്‍ അഥവാ സെക്ഷ്വൽ പൊസിഷനുകള്‍.വാത്സ്യായന മഹര്‍ഷിയുടെ കാമശാസ്ത്രത്തില്‍ വിവരിക്കുന്ന 64 എണ്ണമുള്‍പ്പെടെ എണ്‍പതിലധികം സംയോഗമുറകളാണു ഭാരതീയ ലൈംഗികശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഉള്ളത്. ഇവയെല്ലാം തന്നെ കിടപ്പ്, ഇരുപ്പ്, നില്‍പ്പ് എന്നീ മൂന്നുനിലകളിലൂന്നിയും അവയുടെ സംയോഗത്തിലൂടെയും രൂപപ്പെട്ട വിവിധ ഭാവങ്ങളാണ്. പ്രായത്തിനും ശാരീരിക പ്രത്യേകതകള്‍ക്കും ആരോഗ്യാവസ്ഥയ്ക്കും അനുയോജ്യമായ പൊസിഷനുകളിലേക്ക് യഥാസമയം മാറുകയെന്നത് രതിജീവിതം ആസ്വാദ്യകരമായി നിര്‍ത്താന്‍ സഹായിക്കും.

ഫീമെയിൽ ഡോമിനന്റ് സെക്സ് പൊസിഷനുകൾ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലര്‍ന്നു കിടക്കുന്ന പുരുഷന്റെ ഇരുവശങ്ങളിലുമായി സ്ത്രീ മുട്ടുകുത്തി പുരുഷശരീരത്തില്‍ ഇരുന്നുകൊണ്ടു സംഭോഗത്തില്‍ ഏര്‍പ്പെടുന്ന രീതി പലര്‍ക്കും പ്രിയങ്കരമാണ്. ഭയം മൂലം ലൈംഗികബന്ധം സാധ്യമാകാത്ത സ്ത്രീകള്‍ക്ക് ഇതു മികച്ച മാര്‍ഗമാണ്. ഇത്തരം ഫീമെയില്‍ സുപ്പീരിയര്‍ പൊസിഷനുകള്‍ സ്ത്രീയുടെ ഭയമകറ്റും. പുരുഷനു മുകളില്‍ ഇരുന്നു ലൈംഗികബന്ധവും യോനീപ്രവേശവും സ്ത്രീക്കുതന്നെ നിയന്ത്രിക്കാമെന്നതാണ് ഇതിന്റെ ഗുണം.

മലര്‍ന്നു കിടക്കുന്ന പുരുഷനു മുകളില്‍ സ്ത്രീ കിടന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ബന്ധപ്പെടുന്ന രീതിയാണ് വുമണ്‍ ഓണ്‍ ടോപ്. ഈ നിലയ്ക്കും പല വകഭേദങ്ങള്‍ ഉണ്ട്. ശീഘ്രസ്ഖലനത്തിന്റെ ചികിത്സയില്‍ ഏറെ പ്രാധാന്യമുള്ള ഒരു രീതിയാണ് ഇത്.

പരസ്പരം മുഖഭാവങ്ങള്‍ കണ്ടു മനസ്സിലാക്കി ആസ്വദിക്കുന്നതിനും ആശയവിനിമയത്തിനും ഏറെ സഹായകരമായ ഒരു രീതിയാണ് ഇത്. ഈ പൊസിഷനില്‍ ലൈംഗിക ബന്ധത്തിന്റെ പൂര്‍ണ നിയന്ത്രണം സ്ത്രീയുടെ കൈകളിലാണ്. വേഗത്തില്‍ രതിമൂര്‍ച്ഛ ലഭിക്കാന്‍ കഴിയുന്ന തരത്തില്‍ ചലനങ്ങള്‍ ക്രമീകരിക്കാനും ചലനവേഗത നിയന്ത്രിക്കാനും സ്ത്രീക്കു തന്നെ കഴിയുമെന്നതാണ് ഈ പൊസിഷന്റെ പ്രത്യേകത.

റിയര്‍ എന്‍ട്രി എന്നറിയപ്പെടുന്ന സംഭോഗനിലയും പ്രധാനപ്പെട്ട ഒന്നാണ്. കൈകള്‍ കിടക്കയിലൂന്നി മുട്ടുകുത്തി നില്‍ക്കുന്ന സ്ത്രീയുടെ പുറകില്‍ക്കൂടി യോനിയിലേക്ക് പ്രവേശിപ്പിക്കുന്ന രീതിയാണിത്. ഡോഗി സ്റ്റൈൽ എന്നും ഈ രീതി അറിയപ്പെടുന്നു. ബെഡ്ഡില്‍ സ്ത്രീയുടെ പിന്നിലായി മുട്ടുകുത്തി നില്‍ക്കുന്ന പുരുഷനു ഏറെ ചലനസ്വാതന്ത്ര്യം ലഭിക്കുന്നു. പുരുഷൻ സ്ഥായിയായി നിൽക്കുകയും സ്ത്രീക്ക് സംഭോഗം നിയന്ത്രിക്കുവാനും പൊസിഷനിൽ സാധ്യമാണ്. അതുകൊണ്ടുതന്നെ ഇരുലിംഗങ്ങൾക്കും ഡോമിനൻസ് നൽകുന്ന പൊസിഷൻ കൂടിയാണിത്. രതിമൂര്‍ച്ഛ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള സ്ത്രീകളെ കൂടുതല്‍ ഉത്തേജിപ്പിച്ച്‌ രതിമൂര്‍ച്ഛയിലേക്ക് നയിക്കുന്നതിന് ഏറെ സഹായകരമായ ഒരു സംഭോഗനിലയാണ് ഇത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക