ഭാര്യ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്ബ് ഗര്‍ഭിണിയായ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. 29 വയസുകാരനെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 21 വരെ റിമാന്റ് ചെയ്തു. പെണ്‍കുട്ടി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരിക്കേയാണ് യുവാവുമായി പ്രണയത്തിലായത്. 2022 ഒക്ടോബര്‍ മാസത്തില്‍ വീട്ടില്‍ നിന്നും 17 വയസുകാരിയായ പെണ്‍കുട്ടിയെ യുവാവ് സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയതോടെ 2023 ഫെബ്രുവരി എട്ടിന് ഇരുവരും വിവാഹിതരാവുകയായിരുന്നു. എന്നാല്‍, ഈ സമയം പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയായിരുന്നുവെന്ന് പെരിന്തല്‍മണ്ണ ശിശു വികസന പദ്ധതി ഓഫീസര്‍ കെ റംലത്ത് പോലീസില്‍ പരാതി നല്‍കിയതോടെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കേസില്‍ സ്വമേധയാ ഹാജരായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക