വൈക്കം: പോക്സോ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേരെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പനയം ഭാഗത്ത് കുഴിവാരത്ത് വീട്ടില്‍ സിബു (19), പാലക്കാട് പെരിയന്‍ കുളം ചക്കാന്തറ ഭാഗത്ത് പാലശ്ശേരി വീട്ടില്‍ ആദര്‍ശ് (20), ചെമ്മനത്തുകര ഐ.എച്ച്‌.ഡി.പി കോളനിയില്‍ ധന്യാ (25) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

സിബു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച്‌ വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. ഈ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ട് വരുന്നതിന് സഹായിച്ചതിനാണ് ആദര്‍ശിനെയും ധന്യയെയും പോലീസ് അറസ്റ്റ് ചെയ്തത്. വൈക്കം എസ്‌.എച്ച്‌.ഓ കൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ ഇവരെ അറസ്റ്റ്‌ ചെയ്ത്‌ കോടതിയില്‍ ഹാജരാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക