പാലാ: കൊസ്റ്റ്യൂമറായി സിനിമയിലെത്തിയ തന്നിലെ നടനെ തിരിച്ചറിഞ്ഞ് കൈപിടിച്ചുയർത്തിയത് മാണി സി.കാപ്പനാണെന്ന് നടൻ ഇന്ദ്രൻസ്. അൽഫോൻസ കോളജിലെ ആർട്സ് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പലരും ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ തന്റേടത്തോടെ ചേർത്തുനിർത്തിയത് മാണി സി.കാപ്പനാണ്.

‘മേലേപ്പറമ്പിൽ ആൺവീട്’ മുതൽ അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളിലും അവസരം നൽകി. ഒരു മൾട്ടി സ്റ്റാർ ചിത്രത്തിൽ അഭിനയിച്ചത് കാപ്പൻ നിർമിച്ച ‘ജനം’ സിനിമയിലാണ്.‘സിഐഡി ഉണ്ണിക്കൃഷ്ണൻ’ചിത്രത്തിൽ മുഴുനീള റോൾ കിട്ടിയതോടെയാണ് അറിയപ്പെടുന്ന നടനായതെന്നും ഇന്ദ്രൻസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആർട്‌സ് ക്ലബ് സെക്രട്ടറി എസ്.ഗൗരി അധ്യക്ഷത വഹിച്ചു.മാണി സി.കാപ്പൻ എംഎൽഎ സമ്മാനങ്ങൾ വിതരണം ചെയ്തു. നാളെ ജന്മദിനം ആഘോഷിക്കുന്ന ഇന്ദ്രൻസ് പിറന്നാൾ കേക്ക് മുറിച്ചു. പ്രിൻസിപ്പൽ ഡോ.സിസ്റ്റർ റെജീനാമ്മ ജോസഫ്, ആമി മേരി ഏബ്രഹാം, യൂണിയൻ വൈസ് ചെയർപഴ്സൻ അന്ന ജെ.തെരേസ എന്നിവർ പ്രസംഗിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക