ഓടുന്ന കാറില്‍ നിന്ന് കറന്‍സി നോട്ടുകള്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. അമിത വേഗത്തില്‍ പോവുകയായിരുന്ന കാറിന്റെ ഡിക്കിയില്‍ നിന്നാണ് യുവാക്കള്‍ നിരത്തിലേക്ക് കള്ളനോട്ടുകള്‍ എറിഞ്ഞത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇതിന് പിന്നാലെയാണ് യുവാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്. വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ യുവാക്കള്‍ ഇത്‌ ഇന്‍സ്റ്റഗ്രാം പേജില്‍ അപ് ലോഡ് ചെയ്തിരുന്നു. കാറില്‍ നിന്ന് കറന്‍സി നോട്ടുവലിച്ചെറിയുന്ന സിനിമയിലെ രംഗം പുനഃസൃഷ്ടിക്കുകയായിരുന്നു യുവാക്കളുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനുവരിയില്‍ ബംഗളൂരുവില്‍ നിന്നും സമാനമായ വീഡിയോ പുറത്തുവന്നിരുന്നു. കെആര്‍ പുരം മേല്‍പ്പാലത്തില്‍ നിന്ന് ഒരാള്‍ നോട്ടുകള്‍ വലിച്ചെറിയുന്നതായിരുന്നു വീഡിയോ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക