ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രവും അവിടുത്തെ തീപിടുത്തവും അതുണ്ടാക്കുന്ന ആരോഗ്യ പരിസ്ഥിതി പ്രശ്നങ്ങളും ദിവസങ്ങളായി കേരള സമൂഹം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ മഹാ നഗരമായ കൊച്ചിയുടെ മാലിന്യ കുപ്പയാണ് ബ്രഹ്മപുരം. ഇവിടെ യഥാർത്ഥത്തിൽ മാലിന്യ സംസ്കരണം നടക്കുന്നില്ല എന്നും, ഈ പദ്ധതിയുടെ മറവിൽ കോടികളുടെ അഴിമതി നടക്കുന്നുണ്ടെന്നും ഉള്ള തെളിവുകൾ പ്രതിദിനം പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.

ഏതാനും മണിക്കൂറുകൾക്കു മുമ്പ് ഗുഡ്നെസ്സ് ടിവി എന്ന ഓൺലൈൻ വാർത്താ ചാനൽ ഒരു വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. വളരെ നിർണായകമായ ചില കണ്ടെത്തലുകൾ ആണ് വീഡിയോയിൽ അവതരിപ്പിക്കുന്നത്. കടമ്പ്രയാറിനെ ട്വൻറി 20 ചീഫ് കോഡിനേറ്റർ സാബു ജേക്കബിന്റെ ഉടമസ്ഥതയിലുള്ള കിറ്റക്സ് ഡൈനിങ് യൂണിറ്റിൽ നിന്ന് പുറന്തള്ളുന്ന കെമിക്കലുകൾ മരണപ്പെടുത്തുന്നു എന്ന് രാഷ്ട്രീയ പാർട്ടികളും നേതാക്കളും നിരന്തരം വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. ഇവർ ഉന്നയിക്കുന്ന ആരോപണങ്ങളുടെയും പരാതികളുടെയും മറവിൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ഈ വ്യവസായ സ്ഥാപനത്തെ നിരന്തരം വേട്ടയാടുന്നതും കേരളം കണ്ടിട്ടുള്ളതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ അവകാശപ്പെടുന്ന യാഥാർത്ഥ്യം എന്ത്? ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണുക:

https://youtu.be/VJBQ6DGoR9s

കിറ്റക്സ് ഫാക്ടറിയുടെയും ബ്രഹ്മപുരം മാലിന്യ സംഭരണ പ്രദേശത്തിന്റെയും ആകാശദൃശ്യങ്ങൾ സഹിതം വ്യക്തമായ തെളിവുകളാണ് വീഡിയോയിൽ അവതരിപ്പിക്കുന്നത്. ഇത് പ്രകാരം കിറ്റക്സ് ഫാക്ടറിക്ക് കിലോമീറ്ററുകൾ അകലെയാണ് കടമ്പ്രയാർ. നിരവധി ജനവാസ പ്രദേശങ്ങൾ കടന്നു മാത്രമേ കിറ്റക്സിന് ആറ്റിലേക്ക് മാലിന്യമോ കെമിക്കലും ഒഴുക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ബ്രഹ്മപുരത്തേക്ക് എത്തുമ്പോൾ സ്ഥിതിഗതികൾ വ്യത്യസ്തമാണ്. ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രം ആറിന്റെ കരയിലാണ് ഉള്ളത് മഴ പെയ്യുമ്പോൾ ആറ്റിലേക്ക് സുഗമമായി മാലിന്യങ്ങളും രാസവസ്തുക്കളും ഒഴുകി ജലം മലിനപ്പെടുന്നു.

ഈ പ്രകൃതി ആഘാതത്തിനെതിരെ ഒരുവിധ പ്രതിരോധ നടപടികളും ഇതുവരെ സർക്കാരുകൾ സ്വീകരിച്ചിട്ടില്ല. സ്വന്തം കഴിവുകേട് കൊണ്ടുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം നിരപരാധികളായ കോടികൾ മുതൽ മുടക്കിയ വ്യവസായികളുടെ മേൽ അടിച്ചേൽപ്പിക്കുന്ന നിലപാടാണോ കേരളത്തിന്റെ സർക്കാരിനുള്ളത് എന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നു ഈ വീഡിയോ വിശ്വസിച്ചാൽ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക