ആസിഫ് അലിയുടെ നായികയായി അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി മാളവിക മേനോൻ. ആസിഫ് അഭിനയിച്ച 916 എന്ന സിനിമയിൽ നായികയായി അഭിനയിച്ച മാളവിക അതിന് മുമ്പ് പൃഥ്വിരാജ് ചിത്രമായ ഹീറോയിൽ അദ്ദേഹത്തിന്റെ സഹോദരി വേഷത്തിൽ അഭിനയിച്ചിരുന്നു. അഞ്ച് വർഷത്തോളം സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും താരം അധികം ശ്രദ്ധിക്കപ്പെടാതെ പോയി.

2018 മുതൽ മാളവിക സഹനടി വേഷങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. നായികയായി തിളങ്ങി നിൽക്കേണ്ട പ്രായത്തിലായിരുന്നു മാളവികയുടെ ഈ തീരുമാനം. ചെറിയ വേഷമാണെങ്കിലും കൂടിയും വലിയ സിനിമകളുടെ ഭാഗമാവാൻ മാളവിക ശ്രദ്ധിച്ചു. അങ്ങനെ സൂപ്പർസ്റ്റാർ സിനിമകളിലിടക്കം സാന്നിധ്യം മാളവിക ആരാധകരെ നേടിയെടുക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം പാലക്കാട് പുതിയതായി ആരംഭിച്ച സി.എം മൊബൈൽസിന്റെ ഉദ്‌ഘാടന ചടങ്ങളിൽ നടിമാരായ അന്ന രാജനും പ്രയാഗ മാർട്ടിനും ഒപ്പം മാളവിക മേനോനും അതിഥിയായി എത്തിയിരുന്നു. കൂട്ടത്തിൽ മാളവികയാണ് കൂടുതൽ തിളങ്ങിയത്. മാളവികയുടെ ഫോട്ടോസ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. റോസ് നിറത്തിലെ ഗൗൺ ധരിച്ചാണ് മാളവിക ചടങ്ങളിൽ പങ്കെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക