കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അനുനയ നീക്കവുമായി നേതൃത്വം. കെ. സുധാകരനെയും എംപിമാരെയും കെ.സി വേണുഗോപാല്‍ ചര്‍ച്ചക്ക് വിളിച്ചു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അനുനയ നീക്കവുമായി നേതൃത്വം. കെ. സുധാകരനെയും എംപിമാരെയും കെ.സി വേണുഗോപാല്‍ ചര്‍ച്ചക്ക് വിളിച്ചു.

ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് നടപടി. ഏഴ് എംപിമാര്‍ പരാതി അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇന്ന് തന്നെ ചര്‍ച്ച നടന്നേക്കും. നേതൃത്വത്തിന് എതിരായ പരസ്യവിമര്‍ശനത്തില്‍ എം.കെ. രാഘവനും കെ മുരളീധരനും കെപിസിസി താക്കീത് നല്‍കിയിരുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയത്. എംപിമാര്‍ മുരളീധരന് പിന്തുണയര്‍പ്പിച്ചതോടെയാണ് ഹൈക്കമാന്‍ഡ് അനുനയ നീക്കത്തിന് ഒരുങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം താന്‍ ഇന്നലെ പറഞ്ഞതില്‍ നിന്ന് മാറ്റമില്ലെന്നും ചര്‍ച്ചകള്‍ നടക്കട്ടെ എന്നും മുരളീധരന്‍ പറഞ്ഞു. എല്ലാം പാര്‍ട്ടിക്ക് വിട്ടുകൊടുക്കുന്നു, ചര്‍ച്ച നടന്നാല്‍ മാത്രമേ പ്രശ്‌ന പരിഹാരം ഉണ്ടാകുമോ എന്ന് പറയാന്‍ കഴിയൂ എന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക